Film News
ആദം ജോണിന്റെ രണ്ടാം ടീസര്‍ എത്തി

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ആദം ജോണിന്റെ രണ്ടാം ടീസര്‍ എത്തി . മുണ്ടക്കയംകാരനായ ആദം ജോണ്‍പോത്തന്‍ എന്ന പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഭാവനയും മിഷ്ടി ചക്രവര്‍ത്തിയും നായിമാരാകുന്ന ചിത്രം ചിത്രത്തില്‍ നരേനും പ്രധാന വേഷത്തില്‍ എത്തുന്നു.
തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ പരിചിതയായ മിഷ്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. രഞ്ജിപണിക്കര്‍ എന്റര്‍ടൈന്‍മെന്റിന്റെയും ബി സിനിമാസിന്റെയും ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം ആഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യവാരമോ തീയേറ്ററുകളില്‍ എത്തും.
പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സ്‌കോട്ട്‌ലന്റ് യാത്രയും പിന്നീടുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിന്‍റ ഇതി വൃത്തം.