ഇത് കേരളമാണ് ! ഈ വസ്ത്രം സ്ത്രീകള്‍ക്ക് അപമാനമാണ്’ !! ഹരിത !

മലയാളി കുടുംബ പ്രേക്ഷകർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സീരിയലുകൾ.. അതുമാത്രമല്ല അതിലെ താരങ്ങളും അവർക്ക് വളരെ പ്രിയ്യപ്പെട്ടവരാണ്.. പ്രേക്ഷകരുടെ ഇഷ്ട പരമ്ബരകളിലൊന്നാണ് സീ കേരളത്തിലെ ചെമ്ബരത്തി. പരമ്ബരയിലെ ജനപ്രീയ താരങ്ങളിലൊരാളായ സ്റ്റെബിന്‍ ജേക്കബിന്‌റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. വിവാഹത്തിന് നിരവധി താരങ്ങളുമെത്തിയിരുന്നു. ചെമ്ബരത്തി പരമ്ബരയിലെ താരങ്ങള്‍ തന്നെയായിരുന്നു ചടങ്ങിലെ മുഖ്യാകര്‍ഷണം. സോനു സതീഷ് കുടുംബ സമേതം തന്നെ ചടങ്ങിനെത്തിയിരുന്നു.
എല്ലാവരുടേയും പ്രിയപ്പെട്ടവളായ കല്യാണി എത്താത്തതിന്‌റെ വിഷമം ആരാധകര്‍ക്കുണ്ടെന്നതും സത്യമാണ്. പരമ്ബരയിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് ആരെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ, ഗംഗ. സീരിയലിലെ വില്ലത്തിയായ ഗംഗയെ അവതരിപ്പിക്കുന്ന ഹരിതയായിരുന്നു ആരാധകരുടെ ശ്രദ്ധ കവര്‍ന്ന താരം. അടിപൊളി ലുക്കിലായിരുന്നു ഹരിത വിവാഹത്തിനെത്തിയത്.
താരങ്ങള്‍ എവിടെ പോയാലും വിമര്‍ശനങ്ങളും പിന്നാലെ കൂടാറുണ്ട്. നടിമാരാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഇത്തവണ വിമര്‍ശനങ്ങളുടെ ഇരയായി മാറിയത് ഹരിതയായിരുന്നു. മിക്കവരും ഹരിതയുടെ ലുക്കിന് കയ്യടിച്ചപ്പോള്‍ നിരവധി പേര്‍ വിമര്‍ശനങ്ങളുമായെത്തി. വിവാഹത്തിന് ഹരിത ധരിച്ച വസ്ത്രമായിരുന്നു വിമര്‍ശനത്തിന് കാരണം. മോഡേണ്‍ ലുക്കിലായിരുന്നു താരം എത്തിയത്.
പരമ്ബരയില്‍ സാരി പോലുള്ള പരമ്ബരാഗത വസ്ത്രത്തിലാണ് ഹരിത എത്താറുള്ളത്. എന്നാല്‍ വിവാഹത്തിന് എത്തിയപ്പോള്‍ മോഡേണ്‍ വസ്ത്രം സ്വീകരിച്ചത് ആരാധകര്‍ക്ക് ഒട്ടും പിടിച്ചില്ല. മോശം കമന്റുകളിലൂടേയും വിമര്‍ശനങ്ങളിലൂടെയുമായിരുന്നു ചിലരുടെ പ്രതികരണങ്ങള്‍. വസ്ത്രം വളരെ മോശമാണ്, കല്യാണത്തിന് വരുമ്ബോള്‍ ആരെങ്കിലും ഇതുപോലെയുള്ള വസ്ത്രം ധരിക്കുമോ തുടങ്ങിയ കമന്‌റുകളാണ് താരത്തിന് ലഭിച്ചത്.
എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയാണ് ഹരിത. വിമര്‍ശനങ്ങള്‍ക്ക് കാരണമായ അതേ വസ്ത്രം അണിഞ്ഞു നില്‍ക്കുന്ന തന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഹരിതയുടെ മറുപടി. ഇതാ ‘ഇത് കേരളമാണ്. ഈ വസ്ത്രം സ്ത്രീകള്‍ക്ക് അപമാനമാണ്’ എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ഹരിത കുറിച്ചിരിക്കുന്നത്.
പിന്നാലെ കമന്റുകളിലൂടെ നിരവധി പേര്‍ താരത്തിന് പിന്തുണയുമായെത്തി. മറ്റുള്ളവരുടെ അഭിപ്രായം നോക്കരുത്, സ്വന്തം ഇഷ്ടം അനുസരിച്ച് വേണം ജീവിക്കാന്‍ എന്നായിരുന്നു ഒരു കമന്റ്. അടിപൊളി വസ്ത്രമാണെന്നും കുറ്റം പറയുന്നവരുടെ കണ്ണിനാണ് പ്രശ്‌നമെന്നുമാണ് മറ്റ് ചില കമന്റുകള്‍. ധാരാളം ആരാധകര്‍ ഹരിതയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.
നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ പഴയത് പോലെ വിമര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഹരിതയെ പോലെ കുറിക്കു കൊള്ളുന്ന മറുപടി നല്‍കി വിമര്‍ശനങ്ങളുടെ വായടപ്പിക്കാന്‍ ഇപ്പോള്‍ പലരും തയ്യാറാകുന്നുണ്ട്. സോഷ്യല്‍ മീഡിയയും അത്തരം ചെറുത്തു നില്‍പ്പുകള്‍ക്ക് കൂട്ടാകുന്നുണ്ടെന്നാണ് ഹരിതയുടെ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ പറയുന്നത്. kk ഏതായാലും സൈബർ ലോകം എപ്പോഴും താരങ്ങൾക്ക് പിറകെ തന്നെയാണ്…. അടുത്ത വാർത്തയുമായി ഞങ്ങൾ വീണ്ടുമെത്തും gud by….