Current Affairs

ഇന്ത്യ ചൈനയുടെ നിരീക്ഷണത്തിലോ ???: രാജ്യത്തെ പ്രമുഖർ എല്ലാം ചൈനീസ് കമ്പനിയുടെ നിരീക്ഷണത്തിൽ എന്ന് റിപ്പോർട്ട് .

രാജ്യത്തെ പ്രമുഖർ തുടങ്ങി രാജ്യത്തെ ജനങ്ങൾ എല്ലാം ചൈനീസ് സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തിൽ ആണെന് റിപോർട്ടുകൾ പുറത്തുവരുന്നു .

ചൈനീസ്  സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനങ്ങൾ രാഷ്ട്രപതിയും, പ്രധാനമന്ത്രിമാരും,മുഖ്യമന്ത്രിമാരും, പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖർ  എല്ലാം നിരീക്ഷണത്തിൽ ആണെന് റിപ്പോര്ടുകർ വന്നുകൊണ്ടിരിക്കുന്നത് . ഇന്ത്യയിലെ പ്രമുഖരായ പതിനായിരത്തോളം വ്യക്തികളെയും  ചൈന  ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻഹുവ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനം നിരീക്ഷിക്കുന്നതായി ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഉന്നത സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷിക്കുന്നത് എന്നാണ് റിപ്പോർട് .

 

രാഷ്ട്രപതി രാംനാഥ് കോവിന്ദ്പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, വിവിധ കേന്ദ്രമന്ത്രിമാര്‍, സംയുക്ത സേന മേധാവി,മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്,കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി,ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍,ഇവരുടെ കുടുംബാംഗങ്ങള്‍  എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരില്‍പ്പെടുന്നു.സെൻഹുവ എന്നത് ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും  സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് . 2018 യിൽ പ്രവർത്തനം ആരംഭിച്ച കമ്പനി ആണ് സെൻഹുവ.

 

china  primeminister

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ട്. ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകരും പട്ടികയിലുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, കായിക താരങ്ങൾ, സിനിമാ താരങ്ങൾ, അക്കാദമിക് രംഗത്തെ വിദഗ്ധർ, മതനേതാക്കൾ, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സർവീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യയ്ക് പുറമെ പല  രാജ്യങ്ങളിൽ നിന്നും  കമ്പനിയിലേക്ക്  വിവരങ്ങൾ കൈമാറുന്നുവെന്നാണ് റിപ്പോർട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നത് .

എന്നാൽ ഈ ന്യൂസ് പൂര്ണമായതും തള്ളിയേകുവാന് ചൈനീസ് അധികൃതർ ,ഇന്ത്യയോ മറ്റു രാജ്യങ്ങളെയോ നിരീക്ഷിക്കാൻ ആരെയും ഏർപ്പെടുത്തിയിട്ടില്ലെന്നാണ്ചൈനയുടെ പ്രതികരണം .

Back to top button

buy windows 11 pro test ediyorum