Film News

ഉലകനായകൻ്റെ ആരാധകർക്കായി ഒരു പിറന്നാൾ സമ്മാനം

നീണ്ട 35 വർഷത്തിന് ശേഷം മണിരത്നം കമല്ഹാസന് കൂട്ടുകെട്ടിൽ പുതിയ ഒരു സിനിമയും ആയി വരുകയാണ്. ഉലകനായകന്റെ 68 ആം പിറന്നാൾആണിന്. സിനിമ ലോകത്തിനു ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനയ കുലപതി ആണ് കമൽഹാസൻ. പിറന്നാൾ തലേന്ന് സിനിമ ലോകത്തിനു മറ്റൊരു സപ്രിസുമായി ആണ് കമലഹാസൻ വന്നത്. 35 വർഷത്തിന് ശേഷം ഉള്ള ഈ കൂടിച്ചേരൽ വലിയ പ്രേതീക്ഷയോടെ ആണ് കാണുന്നത് .

കമലഹാസൻ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടുതലായും തമിഴ് സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇദ്ദേഹം തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.

 

ഈ ചിത്രത്തിന് സംഗീതം നൽകുന്നത് എ ർ റഹ്മാൻ ആണ് . ഒരു പ്രോജക്റ്റിനായി മൂവരും ഒന്നിക്കുന്നത് ഇതാദ്യമായാണ് എന്നത് ശ്രദ്ധേയമാണ്. മണിരത്‌നത്തിന്റെ  സഹപ്രവർത്തകനായി  റഹ്മാൻ മുമ്പ് 2000-ൽ തെനാലിയിൽ കമലിന് സംഗീതം നൽകിയിരുന്നു .

 

Back to top button