ഒരു കാവളം പൈങ്കിളിയെന്നു തുടങ്ങുന്ന പുള്ളിക്കാരൻ സ്റ്റാറായിലെ ഗാനം സൂപ്പർഹിറ്റിൽ നിന്നും സൂപ്പർഹിറ്റിലേക്കു

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ശ്യാംധർ ഒരുക്കുന്ന ‘പുളളിക്കാരന്‍ സ്റ്റാറാ’യുടെ രണ്ടാമത്തെ സോംങ്ങ് വീഡിയോ ഒരു ദിവസം പിന്നിടുമ്പോള്‍ 4 ലക്ഷത്തിലധികം വ്യൂസ് നേടി. ‘ഒരു കാവളം പൈങ്കിളി’ എന്ന തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു.
രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിര്‍വഹിച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്.
മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. എഫ് ടി എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ബക്രീദ്ഓണം റിലീസായ ‘പുളളിക്കാരന്‍ സ്റ്റാറാ’ നിര്‍മിച്ചിരിക്കുന്നത്.