ഒരു വര്‍ഷത്തിനിടെ ഇന്ത്യക്ക് നഷ്ടമാക്കിയത് 2 ലോകകപ്പുകള്‍

ഒരു വര്‍ഷത്തിനിടെ രണ്ട് ലോകകപ്പുകളാണ് ഇന്ത്യ കൈവിട്ടത്. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ പരിചയ സമ്പത്തുള്ള നായകന്‍ രോഹിത് ശര്‍മ്മയുടെയും കീഴില്‍ വലിയ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയത്.ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായത് ഒരു തെറ്റ് മാത്രമായി കാണാന്‍ ആരാധകര്‍ക്ക് കഴിയില്ല. മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇന്ത്യയുടെ പുറത്താകലിന് കാരണമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍ 2021ല്‍ നടന്ന ടി20 ലോകകപ്പില്‍ സംഭവിച്ച തെറ്റുകള്‍ ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയിലാണ് ടി20 ലോകകപ്പ് നടന്നത്. സെമി ഫൈനല്‍ പോലും കാണാതെയാണ് അന്ന് ടീം ഇന്ത്യ പുറത്തായത്. ഇത്തവണയും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടി20 ലോകകപ്പ് നടന്നത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങി വീണ്ടും ഇന്ത്യ പുറത്തായി.