ഒറ്റ രാത്രി ഒന്ന് കണ്ണടച്ചാൽ കിട്ടുന്നതോ ? ബാംഗ്ലൂരിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ആധിയായി മലയാളി രക്ഷിതാക്കൾ

അന്യ സംസ്ഥാനങ്ങളിലേക്ക് പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരുടെ മാതാപിതാക്കളെ ഞെട്ടിച്ച് കൊണ്ട് ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടില്‍ നിന്നും അയച്ച് തരുന്ന പണം ഒന്നിനും തികയുന്നില്ലെന്നും, ഇവിടെ നിന്നും ഒരു രാത്രി പതിനായിരങ്ങള്‍ സമ്പാദിക്കാമെന്നുമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
ഏതായാലും വാട്ട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത ഇപ്പോള്‍ വൈറലായിരിക്കകയാണ്. ഒരു പ്രമുഖ മാധ്യമം ബാംഗ്ലൂരില്‍ മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്‌സ് റാക്കറ്റുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
ബാംഗ്ലൂരിലെ ഒട്ടുമിക്ക പെണ്‍കുട്ടികളുടെ അധിക ചിലവാണ് പലപ്പോഴും അവരെ മറ്റു ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്, എന്നാല്‍ അവിടെത്തെ മറ്റു ജോലികള്‍ക്ക് എല്ലാം വളരെ കുറഞ സാലറി മാത്രമേ കിട്ടുന്നുള്ളു. ഇങ്ങനെ സംഭവിക്കുമ്പോഴാണ് നിശാ പാര്‍ട്ടികളിലും മറ്റിടങ്ങളിലും പെണ്‍കുട്ടികള്‍ എത്തുന്നത്.
ഇവിടെ ജോലി ചെയ്ത് ജീവിക്കാന്‍ തന്നെ കിട്ടുന്ന ശമ്പളം തികയുന്നില്ല, പിന്നെ പഠിക്കുന്നവരുടെ കാര്യം ഞാന്‍ പറയേണ്ടതില്ലല്ലോ പാര്‍ട്ട് ടൈം ജോലികള്‍ക്കു വളരെ കുറഞ്ഞ ശമ്പളം ആണ് കിട്ടുക പക്ഷെ ഇവിടെ ഒരു കോടിശ്വരന്റെ കൂടെ ഒരു ദിവസം ചിലവഴിച്ചാല്‍ ഒരുമാസത്തെ ശമ്പളത്തെക്കാള്‍ ഉണ്ടാക്കാം. ഒന്നും നഷ്ടപ്പെടാന്‍ ഇല്ല.
ആരും അറിയുകയും ഇല്ല. ഇത് പോലുള്ള ജോലികളിലേക്ക് എത്തിക്കാന്‍ ബാംഗ്ലൂര്‍ ബേസ് ചെയ്ത വലിയ ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. സെക്‌സ് റാക്കറ്റുകളില്‍ നിന്നും ഈ ഏജന്‍സി വ്യത്യസ്തമാകുന്നത് ജീവിതകാലം മുഴുവന്‍ ഇവിടെ പണിയെടുക്കണ്ട എന്നതു തന്നെയാണ്.
എപ്പോള്‍ വേണമെങ്കിലും നിര്‍ത്തി നാട്ടിലേക്ക് മടങ്ങാം എന്നും പെണ്‍കുട്ടി പറയുന്നു. ഏതായാലും ഇതിനെ എതിര്‍ത്തും ധാരാളം പേര്‍ രംഗത്ത് വരുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും അല്ലെന്നാണ് കൂടുതല്‍ പേരുടേയും അഭിപ്രായം.