Malayalam Article
ഓരോരോ ആഘോഷങ്ങളെ… ഈ നാട്ടിലെ പ്രധാന ആഘോഷം കത്തി കുത്തല്‍..!

“ഫുക്കറ്റ് വെജിറ്റേറിയന്‍ ഫെസ്റ്റിവല്‍” – എന്താ ഈ ഫെസ്റ്റിവലിന് ഇത്ര വലിയ പ്രത്യേകത എന്നല്ലേ ??? ഇവിടത്തെ പ്രധാന ആഘോഷം കത്തി കുത്താണ്..!!!
സ്വന്തം മുഖത്ത് കത്തിയും മുള്ളും തോക്കും ഒക്കെ കുത്തികയറ്റിയാണ് ഈ ആഘോഷം നടക്കുന്നത്. ഈ ആഘോഷങ്ങള്‍ക്ക് വേദിയാകുന്ന രാജ്യം തായ് ലാന്‍ഡാണ്.
ഇങ്ങനെ സ്വന്തം ശരീരത്തില്‍ നടത്തുന്ന പീഡനങ്ങള്‍ അവരുടെ ആരോഗ്യത്തിനും മനശാന്തിക്കും നല്ലതാണ് എന്ന പുണ്യപുരാതന വിശ്വാസമാണ് ഈ ആഘോഷങ്ങള്‍ക്ക് പിന്നില്‍.
കൊട്ടും പാട്ടും ബഹളവുമൊക്കെയായിയാണ് ഈ ഉത്സവം അരങ്ങേറുന്നത്. ദുരാത്മാക്കളെ പേടിപ്പിച്ചു ഓടിക്കാന്‍ വേണ്ടിയാണ് ഈ ബഹളമൊക്കെ…ഈ ആഘോഷങ്ങള്‍ക്ക് ഇടയില്‍ പരിക്കുകള്‍ക്കും കുറവൊന്നുമ്മില്ല..!!!
കഴിഞ്ഞ വര്‍ഷം നടന്ന ആഘോഷത്തില്‍ ഒരാള്‍ മരിക്കുകയും 74 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു…ആയുധം കൊണ്ടുള്ള കളിയല്ലേ..