ചിരിപ്പിച്ചു കൊല്ലും ; നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ വൈറൽ !

നിവിന്‍ പോളിയുടെ ഓണത്തിന് റിലീസിനെത്തുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമെടുത്ത വീഡിയോ നിവിന്‍ പോളി പുറത്ത് വിട്ടിരിക്കുകയാണ്.ഒരു സിനിമ സ്‌ക്രീനിനു മുന്നിലെത്തുമ്പോള്‍ ആരും അതിന്റെ അണിയറയില്‍ നടക്കുന്ന സംഭവ വികാസങ്ങല്‍ കാണാറില്ല.
സെപ്റ്റംബര്‍ 1 നാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവങ്ങള്‍ എല്ലാവരെയും ചിരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
നവഗതനായ അല്‍താഫ് അലി സംവിധാനം ചെയ്യുന്ന നിവിന്‍ പോളിയുടെ ഏറ്റവും പുതിയ സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രം ഓണത്തിന് തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുകയാണ്.
ലൊക്കേഷന്‍ വീഡിയോ
സിനിമയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. നിവിന്‍ പോളി തന്റെ ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.
പുറത്ത് വന്ന വീഡിയോയില്‍ സിനിമയിലെ എല്ലാ താരങ്ങളെയും അണിയറ പ്രവര്‍ത്തകരും ഉണ്ട്. മാത്രമല്ല അവരുടെ കളികളും തമാശകളും സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളും വീഡിയോയിലുണ്ട്.
സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന സിനിമ ഓണത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 1 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങു.
സിനിമയില്‍ നായകനായി അഭിനയിക്കുന്നതിന് പുറമെ ചിത്രം നിര്‍മ്മിക്കുന്നതും നിവിന്‍ പോളിയാണ്. തന്റെ കരിയറില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ എന്നാണ് ചിത്രത്തെ കുറിച്ച് നിവിന്‍ മുമ്പ് പറഞ്ഞിരുന്നത്
ചിത്രം പ്രധാനമായും ലക്ഷ്യം വെക്കുന്നത് കുടുംബ പ്രേക്ഷകരെയാണ്. അതിനാല്‍ തന്നെ പൂര്‍ണമായും കുടുംബബന്ധത്തില്‍ ഉണ്ടാവുന്ന കാര്യങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന ആകര്‍ഷണം പ്രമുഖ താരങ്ങളെല്ലാം സിനിമയില്‍ ഉണ്ടെന്നുള്ളതാണ്. ലാല്‍, ശാന്തി കൃഷ്ണ, അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, സിജു വില്‍സണ്‍, ഷറഫൂദീന്‍, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
Making video of Njandukalude Naatil Oridavela
Certain things leave you in your life and certain things will stay with you forever in life…shooting Njandukalude Naattil Oridavela will remain an unforgettable experience for all of us. The moments we shared, the togetherness we had, all of this will stay with us forever because towards the end, we all became one big family! We just didn’t want to wrap-up the shoot and leave but then life must go on, right? Here’s a small video that shows the making of our crab story! So, see you all in cinemas on September 1!!! #Sep1 Pauly Jr Pictures | E4 Entertainment | Studio 11 Release
Gepostet von Nivin Pauly am Dienstag, 29. August 2017