Malayalam Article

ടീച്ചറെ… വാട്സ്ആപ്പിൽ കറങ്ങി നടക്കുന്ന ഒരു കഥയിൽ നിന്ന് തുടങ്ങാം.

അപ്പൊ ടീച്ചറെ…
വാട്സ്ആപ്പിൽ കറങ്ങി നടക്കുന്ന ഒരു കഥയിൽ നിന്ന് തുടങ്ങാം..
ഒരു സിവിൽ സർവീസ് ഇന്റർവ്യൂ വിൽ ചോദിച്ച ചോദ്യം
നിങ്ങൾ സുഹൃത്തിന്റെ വീട്ടിലേക്കു കടന്നു ചെല്ലുമ്പോൾ സുഹൃത്തിന്റെ സഹോദരി പൂർണ്ണ നഗ്നയായി വാതിൽ തുറക്കുന്നു എന്ന് വെക്കുക എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ?

എല്ലാവരും പരാജയപ്പെട്ട ആ ചോദ്യത്തിന് മുന്നിൽ വിജയി ആയയാളുടെ മറുപടി “ഞാനവളെ എടുത്തു മടിയിൽ വെച്ച് ഉമ്മ നൽകും ” എന്നായിരുന്നു. നഗ്നയായി വാതിൽ തുറന്നു വരാൻ ധൈര്യപ്പെടണമെങ്കിൽ അതൊരു രണ്ടോ മൂന്നോ വയസ്സുള്ള കൊച്ചു കുഞ്ഞായിരിക്കും !!

ഇനി ഒരു രണ്ടോ മൂന്നോ വയസ്സുള്ള പെൺകുഞ്ഞു മുന്നിൽ വന്നാൽ നിങ്ങളെന്തു ചെയ്യും ?ചരിത്രത്തിൽ അഗാധ പാണ്ഡിത്യമൊന്നും ഇല്ലാത്ത സാധാരണക്കാരൊക്കെ മേൽ പറഞ്ഞ കാര്യം തന്നെയാവും ചെയ്യുക. പക്ഷെ എല്ലാവരും അങ്ങിനെയാണോ? അല്ല!

പത്രങ്ങളിലൂടെ നാം നിത്യവും കേൾക്കുന്ന വാർത്തകളിൽ രണ്ടര വയസ്സുകാരി മുതൽ പീഡിപ്പിക്കപ്പെടുന്ന വാർത്ത അപൂർവ്വമല്ലാതായി മാറിയിട്ടുണ്ട്. ഒരിക്കൽ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന ആളുകളെ പൊതുവെ നമ്മൾ അല്പം ശ്രദ്ധിക്കും അത് സാധാരണമാണ്. കുഞ്ഞിനോട് ഒരു നികൃഷ്ട ജീവി ഉപദ്രവിച്ചപോലെ, ഒരു പാട്ടി കടിച്ചത് പോലെ കരുതണം എന്നൊക്കെ പറയാം എങ്കിലും ആ സംഭവം ആകുഞ്ഞിലും കുടുംബത്തിലും ഉണ്ടാക്കുന്ന ഞെട്ടൽ,അപമാനം, ഭീതി മുഖപുസ്തകത്തിൽ പോസ്റ്റിടുന്നത്ര എളുപ്പത്തിൽ വിട്ടു പോകില്ല.

അതുപോലെ, എം എഫ് ഹുസൈൻ വരച്ച ചിത്രങ്ങളിൽ നഗ്നത ഉണ്ടായിപോയതുകൊണ്ടോ അത് ഹിന്ദു ദേവതമാരുടെ മാത്രം ആയതുകൊണ്ടോ അല്ല എതിർക്കുന്നത്. വരച്ച ആളുടെ ചിത്രങ്ങളോടുള്ള സമീപനം ആൾ തന്നെ വെളിപ്പെടുത്തിയ രീതി അറിയുന്നതുകൊണ്ടാണ്. വിഖ്യാതമായ ഒരു ചിത്രത്തിൽ മഹാത്മാ ഗാന്ധി, ഐൻസ്റ്റീൻ,കാറല്മാര്ക്സ്, പിന്നെ ഹിറ്റ്ലർ എന്നിവരെ ചിത്രീകരിച്ചിട്ടുണ്ട് അതിൽ ഹിറ്റ്ലറെ മാത്രം എന്തുകൊണ്ട് പൂർണ്ണ നഗ്നനായി വരച്ചു എന്ന ചോദ്യത്തിന് ഹിറ്റ്ലർ അത്രമേൽ വെറുക്കപ്പെട്ടവനാണ് എന്ന് അദ്ദേഹം മറുപടിയും നൽകിയിട്ടുണ്ട്.

ഇതുകേൾക്കുന്ന ഏതൊരു ആളും (വീണ്ടും സാധാരണക്കാരുടെ കാര്യമാണ് ചരിത്ര ബോധം പറഞ്ഞിട്ടല്ലാതെ അദ്ധ്വാനിച്ചു ജീവിതം പുലർത്തുന്ന സാധാരണക്കാരെ പറ്റിയാണ്) ഹുസൈൻ വരച്ച വേറെ ഒരു നഗ്നതാ രൂപം കാണുമ്പോൾ അത്, അദ്ദേഹം വെറുക്കുന്ന ഒന്നായിട്ടാണ് കാണുക, വാടാനപ്പള്ളി മുതൽ എങ്ങണ്ടിയൂരും ചാവക്കാടുവരെ അങ്ങിനെയാണ്..

അതിനപ്പുറം എങ്ങിനെയാണെന്ന് അറിഞ്ഞൂടാ..
ഹുസൈൻ വരച്ച സ്ത്രീ രൂപങ്ങൾ എല്ലാം വിവസ്ത്രയായിരുന്നോ ? അല്ല സീതയും (അതും രാവണന്റെ മടിയിൽ വിവസ്ത്രയായിരിക്കുന്ന സീത ഏതു “അയന”ത്തിനെയാണാവോ?) ദുർഗയും ഹനുമാനും ഭാരത മാതാവും ഗംഗയും യമുനയും സരസ്വതിയും എല്ലാം വിവസ്ത്രകൾ !!

പിന്നെ ഉദാഹരീകരിച്ച സൂരജിന്റെ മൊഴി പരിഗണിച്ചാൽ മദർ തെരേസ്സയെ വരച്ച പ്രതീകം പോലും വസ്ത്രം..! മുഗൾ ചക്രവർത്തിക്ക് വസ്ത്രം കൂടെ വരച്ച ബ്രാഹ്മണന് നഗ്നത! ഇനി പ്രവാചകനെ വരച്ചിരുന്നെങ്കിൽ ഒരുപക്ഷെ തലപ്പാവും വാളും മാത്രം വെക്കുമായിരുന്നു എന്ന്.. അസ്സലായി അങ്ങേർക്ക് അതിനുള്ള “ഗോപ്പ്” ഇല്ലാന്ന് ഒരു സിനിമയിൽ തന്നെ തെളിയിച്ചതാണല്ലോ ഇനി വാള് വരച്ചാൽ തന്നെ അതിനടിയിൽ മുഹമ്മദ് എന്ന് എഴുതി വെക്കാൻ ത്രാണി കാണില്ലെന്ന് മനസ്സിലാക്കാൻ ഇനി ആ “”ചരിത്രം” തന്നെ പഠിക്കണമാവോ എന്തോ !!

അപ്പൊ കൂടുതൽ പറയാതെ തന്നെ വ്യക്തമാണല്ലോ ..!! വേറെ ഒരു കാര്യം കൂടി ടീച്ചർ പറഞ്ഞല്ലോ ഹുസൈൻ ഒരു പ്രാക്ടിക്കൽ ഇസ്‌ലാം കൂടിയല്ലെന്നു അത് ഞങ്ങൾക്കും അറിയാം ടീച്ചറെ, അയാൾ ഇസ്‌ലാം ആയതു കൊണ്ടാണ് എതിർക്കുന്നത് എന്ന് നിങ്ങൾ തന്നെയാണല്ലോ പറഞ്ഞു പരത്തുന്നത് ഞങ്ങൾ എതിർക്കുന്നത് ഞങ്ങൾ ആരാധ്യമായി മാറുന്ന ബിംബങ്ങളെ അപമാനിക്കുന്നവർക്കെതിരെയല്ലേ അത് ഹുസൈൻ ആയാലും ദീപടീച്ചറായാലും ഞങ്ങൾക്ക് ഒരുപോലാ.. ഏതു !!

രാജാ രവിവർമ്മയാണ് ഹിന്ദു ദേവതമാരെ വസ്ത്രം ഉടുപ്പിച്ചത് എന്നൊരു തള്ള് കേട്ട്..

ഒരു പക്ഷെ നിർമാല്യത്തിന് ശേഷമുള്ള പൂജാ വിധികളെല്ലാം രവിവർമ്മക്കു ശേഷം രൂപം കൊണ്ടതായിരിക്കാനാണ് സാധ്യത.!! സംസ്കൃതം പഠിച്ച രവിവർമ്മ സംസ്കൃത ശ്ലോകങ്ങൾ മനസ്സിലാക്കി അതിലെ ഭാവങ്ങൾക്ക് അനുരൂപമായ ചിത്രലേഖനം നടത്തി എന്നൊക്കെയാണ് ധരിച്ചു വെച്ചിരിക്കുന്നത് (പിന്നേം ചരിത്രം….) സരസ്വതിയുടെ ധ്യാന ശ്ലോകത്തിൽ “യാ ശുഭ്ര വസ്ത്രാവൃതാം” എന്നൊക്കെ കാണുന്നത് അത് രവിവർമ്മക്കു ശേഷം രചിച്ചത് കൊണ്ടായിരിക്കുമോ? ഒന്നും അങ്ങോട്ട് ചേരുന്നില്ലല്ലോ ടീച്ചറെ!!

ഇനി രവിവർമ്മ വസ്ത്രത്തിൽ പൊതിഞ്ഞു വെച്ച ചിത്രങ്ങൾ മാത്രമാണോ വരച്ചത് ?
നല്ല അസ്സൽ നഗ്ന ചിത്രങ്ങൾ രവിവർമ്മയുടേതായുണ്ട്. അപ്പൊ നഗ്നതയുമല്ല പ്രശ്നം അതിരാവിലെ നാട്ടിൻ പുറത്തെ ദേവീക്ഷേത്രങ്ങളിൽ തൊഴാൻ ചെല്ലുമ്പോൾ വിഗ്രഹത്തിൽ അരയിലൊരു പട്ടും കഴുത്തിൽ താലിയും മാത്രമേ കാണൂ. മറ്റെല്ലാം അനാവൃതമാണ്. അത് കാണുന്ന ഭക്തരെല്ലാം “അമ്മേ” എന്ന് വിളിക്കുന്നതേ ഇതുവരെ കേട്ടിട്ടുള്ളൂ..

പ്രശ്നം നഗ്നതയൊന്നുമല്ല പെങ്ങളെ… നഗ്നതയെ കാണുന്ന കാഴ്ചപ്പാടിന്റെയാണ്. വെറുതെ ഒരു ചിത്രം കോറിയിട്ടു അത് വെറും സരസ്വതിയാണ് എന്ന് വിശ്വസിക്കാൻ ജീവിച്ചിരിക്കെ വിവാദമുണ്ടായപ്പോൾ പോലും അത് “ഗോഡസ് സരസ്വതിയല്ല” എന്ന് ഹുസൈൻ പറയാത്തത് തന്നെയാണ് സരസ്വതി ദേവിയെയാണ് അങ്ങേരു വരച്ചത് എന്നതിന്റെ ബോധ്യം !! അതുകൊണ്ടാണ് അത് “”ചില തരം ഹിന്ദുക്കളെ”” വേദനിപ്പിക്കുന്നതും.

ജനാധിപത്യത്തിലെ അവകാശങ്ങളെ കുറിച്ചൊക്കെ പറഞ്ഞത് എന്തായാലും നന്നായി കേരളവർമ്മയിലെ ആഖ്യാനത്തിനെതിരെ സംഘികൾ പ്രതികരിച്ച രീതി ജനാധിപത്യപരമായി തന്നെയല്ലേ? ആരും പോയി ബലമായി ബോർഡൊന്നും തല്ലിപ്പൊളിച്ചില്ലല്ലോ അങ്ങിനെ ദ്യോതിപ്പിക്കുന്ന ഒരു വാചകം തിരുകിയതു പോലെ തോന്നി; എന്റെ തോന്നലാവും പൊറുത്തേക്കുക.

ആരെങ്കിലും ടീച്ചറുടെ ചിത്രം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള അവകാശത്തെ മാനിക്കുന്നു, പിന്താങ്ങുന്നു; നൂറു വട്ടം !! പിന്നേം കുറെ സരസ്വതിയുടെ നഗ്ന ശില്പങ്ങൾ താരതമ്യത്തിനായി എടുത്തു വെച്ചത് കൊണ്ട് പറയുകയാണ് ആ അവസാനത്തെ ചിത്രമൊഴിച്ചുള്ളതിനോട് ഉപമിക്കാവുന്നതു രാജാ രവിവർമ്മയുടെ ചിത്രങ്ങളാണ്.

അവസാനത്തിനോടൊപ്പം വെക്കാവുന്ന കലാസൃഷ്ടികൾ ബ്രണ്ണൻ കോളേജ് മാഗസിനിൽ കണ്ടിരുന്നു അത് പോരെ? ആർത്തവ രക്തം പ്രസാദമായി കരുതുന്ന ക്ഷേത്രവും രജസ്വലയായ ദേവിയും ഇന്നും ആരാധിക്കപ്പെടുന്ന നാട്ടിൽ നഗ്ന ശില്പങ്ങളല്ല ടീച്ചറെ പ്രശ്നം അത് അവതരിപ്പിക്കുന്ന മാനസിക സമീപനമാണ്…
കോളേജ് കാലത്തെ ഒരു കാര്യം കൂടി പറയാം

ഒരു വെക്കേഷനൊക്കെ കഴിഞ്ഞു കാമ്പസിൽ തിരിച്ചെത്തുമ്പോൾ കൂട്ടുകാരനെ പിറകിലൂടെ ചെന്ന് മുതുകിൽ അടിക്കുന്ന ശീലം ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നു. വേദനിച്ചാലും അതിന്റെ പിറകിലെ സൗഹൃദം മൂലം തിരിഞ്ഞു ഒരു ആലിംഗനത്തിലാണ് പ്രതികരണം അവസാനിക്കുക. പക്ഷെ അതെ ആളെ അന്ന് ഏതെങ്കിലും സഖാവ് ആയിരുന്നു ചെറു വിരൽ കൊണ്ട് തൊണ്ടിയിരുന്നതെങ്കിൽ വെ വരം അറിഞ്ഞേനെ … രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായികാണുമെന്നു കരുതുന്നു

എന്ന്
ഒരു “”ഹൈന്ദവ തീവ്രവാദി”
(ചിത്രം: രവിവർമ്മയുടെ തിലോത്തമ )

Back to top button