നിങ്ങളുടെ ചാറ്റിങ് മൂന്നാമതൊരാൾ അറിയുന്നുണ്ടോ ? വീഡിയോ ചാറ്റിങ്ങിലെ ഈ ചതി തിരിച്ചറിയൂ

ചാറ്റിങ്ങിലെയും വീഡിയോ കോളുകളുടെയും സ്വകാര്യത ഉറപ്പ് വരുത്തുക – ഇന്ന് ലോകം ഭരിക്കുന്നത് ഇന്റര്‍നെറ്റ് ആണെന്ന് നിസ്സംശയം പറയാം.ഓരോ മനുഷ്യരുടെയും ജീവിതം അത്രമേല്‍ ഇന്റര്‍നെറ്റ് ആയി ബന്ധപ്പെട്ടിരിക്കുന്നു.ജോലി സംബന്ധമായും ,വിവരങ്ങള്‍ ശേഖരിക്കാനും ,പണമിടപാടുകള്‍ നടത്താനും,ഓണ്‍ലൈന്‍ വഴി സുഹൃത്തുക്കളായി ബന്ധം പുലര്‍ത്താനും ,സാധനങ്ങള്‍ വാങ്ങുവാനും അങ്ങനെ എന്തിനും ഏതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു കാലഘട്ടം ആണ് ഇന്ന്.ഇന്റെര്‍നെറ്റിന്റെ ഒരു വരദാനം ആണ് ഫേസ്ബുക്ക് . പണ്ടുള്ള ആളുകളുടെ ജാതകം പോലെ ആണ് ഇന്ന് ഫേസ്ബുക്ക്.ഒരാളുടെ ജനനം മുതല്‍ മരണം വരെ എല്ലാം രേഖപ്പെടുത്തുന്ന ഒരു മാധ്യമം ആയി മാറിയിരിക്കുന്നു ഫേസ്ബുക്ക്.ഒരുപാട് ഗുണങ്ങളും സമൂഹത്തില്‍ ഒരുപാടു നന്മകള്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് സാധിച്ചിട്ടുണ്ട് .വിദേശത്തും മറ്റു രാജ്യങ്ങളിലേക്കും ചേക്കേറിയ ബന്ധുമിത്രാദികളെ ഫേസ്ബുക്ക് വഴി കണ്ടെത്തി വിവരങ്ങള്‍ അന്വേഷിക്കാനും വിളിച്ചു സംസാരിക്കാനും സാധിക്കുന്നു.
പണ്ടുള്ള കാലങ്ങളില്‍ വിദേശങ്ങളില്‍ നിന്നും വിളിക്കണമെങ്കില്‍ ഒരുപാട് പൈസ ചിലവുണ്ടായിരുന്നു .അതിനാല്‍ വളരെ വിരളമായെ നാട്ടിലേക്കു വിളിക്കാന്‍ ആവുള്ളു.എന്നാല്‍ ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങള്‍ വന്നതിനാല്‍ വളരെ ചെറിയ പൈസ കൊണ്ട് എത്ര നേരം വേണമെങ്കിലും കണ്ടു കൊണ്ട് സംസാരിക്കാന്‍ ആകും.മറ്റൊരു നാട്ടില്‍ കുടുംബവും വീടും വിട്ടു കഷ്ടപ്പെടുന്ന പ്രവാസികളെ സംബന്ധിച്ച് അത് മനസ്സ് കുളിര്‍ക്കുന്ന ഒരു അനുഭവം തന്നെ ആണ്.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കണ്ടിരുന്ന തങ്ങളുടെ ബന്ധുമിത്രാദികളെ നിത്യവും കാണുന്നത് തന്നെ അവര്‍ക്ക് വലിയ ആശ്വാസമാണ്.ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഇത് പോലുളള നവ മാധ്യമങ്ങള്‍ വളരെ ഏറെ സഹായിച്ചിട്ടുണ്ട് .വീഡിയോ കോളുകള്‍ വഴി തന്റെ പ്രിയപ്പെട്ടവരേ കണ്ടു കൊണ്ടും സംസാരിക്കാന്‍ ആകുന്നത് ഫേസ്ബുക്കും മറ്റു നവ മാധ്യമങ്ങളും തരുന്ന ഏറ്റവും മികച്ച ഒരു സേവനം ആണ് .അത് പോലെ തന്നെ സാധാരണക്കാര്‍ക്ക് അവരുടെ പ്രതിഷേധം അറിയിക്കാനുള്ള നല്ല ഒരു വേദി കൂടി ആയി മാറിയിരിക്കുന്നു ഫേസ്ബുക്ക്.സമൂഹത്തില്‍ എന്തെങ്കിലും അനീതി കണ്ടാല്‍ ഉദാഹരണത്തിന് രു പോലീസകാരന്‍ കൈക്കൂലി വാങ്ങുന്നത് കണ്ടാല്‍ അത് അപ്പോള്‍ തന്നെ ഫോണില്‍ പകര്‍ത്തി ആ വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്താല്‍ അത് ആളുകള്‍ കാണാന്‍ ഇട ആവുകയും അങ്ങനെ വൈറല്‍ ആയിട്ട് ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും
പേടിച്ചിട്ടു പ്രതികരിക്കാന്‍ മടിച്ച ആളുകള്‍ക്ക് അല്പം പോലും ഭയം ഇല്ലാതെ പ്രതികരിക്കാന്‍ ആകുന്ന ഒരു വേദി ആണ് ഫേസ്ബുക്ക്. എന്നാല്‍ ഒരു നാണയത്തിന് ഇരു വശങ്ങള്‍ ഉള്ള പോലെ ,ഫേസ്ബുക്കിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ചില സാമൂഹ്യ വിരുതന്മാര്‍ നമ്മളെ ചതികുഴിയില്‍ വീഴ്ത്തും.നമ്മുടെ സുരക്ഷിതത്വം നിശ്ചയിക്കുന്നത് നമ്മള്‍ തന്നെ ആണ്.ഇന്റര്‍നെറ്റ് എന്നത് ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന ഒരു നെറ്റ്‌വര്‍ക്ക് ആണ് .അതിലെത്രത്തോളം സ്വകാര്യത ഉണ്ടെന്നത് നമ്മള്‍ ഉറപ്പു വരുത്തേണ്ട കാര്യം ആണ്.
അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയും അത് വഴി നമ്മളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുതന്മാര്‍ വസിക്കുന്ന ഇടം കൂടിയാണ് ഫേസ്ബുക്ക്.നമ്മള്‍ മറ്റാരും കാണില്ല എന്ന് വിശ്വസിച്ചു എഴുതി അയക്കുന്ന മെസേജുകളും വിശ്വാസത്തോട് കൂടി സംസാരിക്കുന്ന വീഡിയോ കോളുകളും നമുക്ക് നേരെ തന്നെ തിരിയുന്ന ആയുധങ്ങള്‍ ആയി മാറുന്ന കാലം ആണ് .
ചതി കുഴികളില്‍ വീഴാന്‍ എളുപ്പമാണ് .കാരണം അത്രയേറെ പേര്‍ ആണ് ചതി വലയം വിരിച്ചു കാത്തിരിക്കുന്നത്.എന്നാല്‍ ആ ചതികള്‍ മനസിലാക്കി അതില്‍ വീഴാതെ ജീവിക്കുന്നതിനു അല്പം അറിവും സാമര്‍ത്ഥ്യവും വേണം.വാട്സപ്പ് ഇന്ന് ഒരു വിധം എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ്.അതില്‍ ഒട്ടു മിക്ക പേര്‍ ശ്രദ്ധിക്കാത്ത ഒരു ഓപ്ഷന്‍ ആണ് വാട്സപ്പ് വെബ് .കമ്പ്യൂട്ടറിലേക്ക് വാട്സപ്പ് എടുക്കാന്‍ ഉള്ള ഒരു ഉപായം ആണ് അത്.അതെടുക്കുമ്പോള്‍ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ വാട്സപ്പ് സുരക്ഷിതമാണ്.മറിച് ലാസ്റ്റ് ആക്ടിവ് ടുഡേ എന്ന മെസേജ് ആണ് വരുന്നതെങ്കില്‍ ആരോ നിങ്ങളുടെ വാട്സപ്പ് നിരീക്ഷിക്കുന്നു എന്നര്‍ത്ഥം.
ഇത് മനസിലാക്കി അത് ഡിസേബിള്‍ ചെയ്തു വെക്കാനുള്ള യുക്തി ആളുകള്‍ക്ക് ഉണ്ടാവണം .അത് പോലെ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കില്‍ വളരെ അപകടകാരികളായി മാറുന്നവയാണ് വീഡിയോ കോളുകള്‍ .സ്നേഹം നടിച്ചു നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ചതികുഴികള്‍ നിറഞ്ഞ ഒരു ലോകം ആണ് അത്.നിങ്ങള്‍ അറിയാതെ അത് റെക്കോര്‍ഡ് ചെയ്യപ്പെടുകയും പിന്നീട് അത് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുമെന്ന ഭീഷണി ഉയര്‍ത്തുകയും ചെയ്യാതിരിക്കുവാന്‍ പൈസ ആവശ്യപ്പെടുകയും ചെയ്യുന്നു . ഇത് പോലുള്ള അനുഭവങ്ങള്‍ ഒരുപാട് പേര്‍ക്ക് സംഭവിച്ചിട്ടുണ്ട്.അത് അറിഞ്ഞിരുന്നിട്ടു പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നത് ലജ്ജാവഹമാണ് . ഇത്തരം ചതി നിലനില്‍ക്കുന്നത് തിരിച്ചറിഞ്ഞു യുക്തിപൂര്‍വ്വം നവമാധ്യമങ്ങളെ കൈകാര്യം ചെയ്‌താല്‍ ഒരു അപകടങ്ങളും ഉണ്ടാവില്ല. നമ്മളുടെ പ്രവര്‍ത്തി ആണ് നമ്മളുടെ കുഴി തോണ്ടുക എന്നോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ മതി.