Current Affairs

നീയെന്റെ മുലകളെ ചുംബിച്ചിട്ടുണ്ട്.. മുലകൾക്ക് നടുവിലെ ഇടം നീയറിയുകയേയില്ല..! അവിടെയുള്ള മറുകിനെ നീ കണ്ടിട്ടേയില്ല..! പുതുമുഖ നായികയായി അരങ്ങേറ്റം കുറിക്കുന്ന രെഹാന യുടെ ഫേസ്ബുക് പോസ്റ്റ് !

നീയെന്റെ മുലകളെ ചുംബിച്ചിട്ടുണ്ട്..
മുലകൾക്ക് നടുവിലെ ഇടം നീയറിയുകയേയില്ല..! അവിടെയുള്ള മറുകിനെ നീ കണ്ടിട്ടേയില്ല..!
നീയെന്റെ ചെവിക്കിട്ട് കിഴുക്കി‌വേദനിപ്പിച്ചിട്ടുണ്ട്..

ഒരിക്കൽ പോലും‌ ആ ചെവികളിൽ ചുണ്ടുകളാൽ ഇക്കിളിയിട്ടിട്ടില്ല‌.!.
നീ നിന്റെ കാലുകളാൽ എന്റെ കാലുകളെ പിണഞ്ഞിട്ടുണ്ട്…
പക്ഷേ, നീയെന്റെ കാലുകൾക്ക് ഒരുമ്മ പോലും കൊടുത്തില്ല…
നിനക്കറിയോ ..?

എന്റെ വിരൽത്തുമ്പുകൾ നിന്റെ ചുംബനത്തിനായ് ദാഹിച്ചിട്ടുണ്ട്…
നിനക്ക് എന്നിൽ എന്നും പൊതുവായ ചിലയിടങളുണ്ട്…
നീയതിൽ ആനന്ദം കണ്ടെത്തുന്നു…!

നിന്നെ മാത്രം പേറുന്ന ഒരിടമുണ്ടെന്നിൽ…എന്റെ മനസ്സ്…
നീയൊരിക്കലും അതിൽ സ്പർശിച്ചിട്ടില്ല..ദർശിച്ചിട്ടില്ല..,
വിരലു കൊണ്ടല്ല നാഥാ, വാക്കു കൊണ്ട് തൊടാൻ പഠിക്കേണ്ടിയിരിക്കുന്നു….
നിനക്കതിനു കഴിയാതെ പോകുന്നു.
ഞാൻ സ്വപ്നം കണ്ട ലോകം എനിക്കിന്നും അന്യമാണ്…

നിനക്കേ അതെനിക്ക് സമ്മാനിക്കാനാകൂ….
ഞാൻ വെറുതേ പ്രതീക്ഷിക്കു‌ന്നു,…!
അയാൾ ചിരിയോടെ ഡയറി മടക്കി…!
അവൾ രൂക്ഷമായി അയാളെത്തന്നെ നോക്കി നിന്നു…
‘ഇത് ശരിയായില്ല സേതൂ…

അനുവാദമില്ലാതെ എന്റെ ഡയറി
വായിച്ചത് മാന്യതയല്ല…’
അവൾക്ക് വല്ലാത്ത ദേഷ്യവും, വിഷമവും വന്നു..
തന്റെ സ്വകാര്യലോകം ആക്രമിക്കപ്പെട്ടിരിക്കുന്നു…!

അവൾ തടയാൻ ശ്രമിച്ചതാണ് , പക്ഷേ സേതു ബലം പ്രയോഗിച്ച്
ഡയറി കൈക്കലാക്കുകയായിരുന്നു.
‘ഹ..ഹ…ഹ…
മിനീ…നീ ചൂടാകാതെ…
നമ്മൾ തമ്മിൽ എന്ത് മാന്യത…?

…ഹൊ ..എന്നാലും നീ എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നത്..നീയാരാ മാധവിക്കുട്ടിയോ…?
സേതു അവളെ ചേർത്തു പിടിച്ചു.
“വ്വ്…ഞാൻ മാത്രമല്ല..

മാധവിക്കുട്ടിമാർ വേറെയുമുണ്ട്,
സ്വപ്നങളുടെയും, മോഹങളുടെയും ചുണ്ടുകളിൽ പ്ലാസ്റ്ററൊട്ടിച്ച അവസ്ഥയിൽ…
ആരും കാണുന്നില്ല അവരെ…അറിയാനും ശ്രമിക്കില്ല..!!

അവൾ അവന്റെ കൈതട്ടി മാറ്റി ഡയറിയെടുത്ത് അലമാരയ്ക്കടുത്തേയ്ക്ക് നടന്നു.
“മിനീ…എന്ത് മൂർച്ചയാടീ നിന്റെ വാക്കുകൾക്ക്…നിനക്ക് ഞാൻ ഫെയ്സ് ബുക്കിൽ ഒരു അക്കൗണ്ട് എടുത്ത് തരാട്ടാ…നീയവിടെ തകർക്കും മുത്തേ…”
സേതു ചിരിച്ചു കൊണ്ട് ബെഡ്ഡിലേയ്ക്കിരുന്നു….

“സേതൂ…ഞാനൊന്ന് ചോദിക്കട്ടെ…
സേതുവിന് എന്റെ ഡയറിയിൽ എഴുതിയത് വല്ലാതെ കൊണ്ടു..ല്ലേ?..
അതല്ലേ മുൻപെങുമില്ലാത്ത ഈ
പഞ്ചാര….ആ ചമ്മൽ മറയ്ക്കാൻ…?”
അവൾ സേതുവിനെ തന്നെ നോക്കിനിന്നു…

സേതുവിന്റെ മുഖം അവളുടെ സംശയത്തിനുള്ള ഉത്തരമായ് മാറി..!
‘മ്…ശരിയാണ്…നീ ആഗ്രഹിച്ച പോലൊരു ഭർത്താവാകാൻ എനിക്ക് കഴിഞ്ഞില്ല…ഞാനൊന്ന് ചോദിക്കട്ടെ..
നിനക്ക് എത്രയാ മക്കൾ…?’
സേതു വാക്കുകൾ പരുക്കനാക്കി.
“നിനക്ക് അല്ല..നമുക്ക്…
രണ്ട് മക്കൾ…”

മിനി ചിരിച്ചു കൊണ്ട് പറഞ്ഞു..
‘അതിൽ കൂടുതൽ സ്നേഹം തരാൻ എനിക്ക് കഴിയില്ല…നിന്നെ അമ്മയാക്കിയതാണെന്റെ സ്നേഹം..
അല്ലാതെ നിന്റെ പൊട്ടക്കവിതയിൽ പറയുന്നതല്ല…’
സേതു പുച്ഛിച്ചു കൊണ്ട് പറഞ്ഞു.
മിനി ചിരിച്ചു….വല്ലാതെ…!

‘സേതൂ…സേതുവെന്നെ തല്ലും…അതെനിക്കറിയാം..എന്നാലും ഞാൻ പറയുവാ‌….
കുട്ടികളെയുണ്ടാക്കുന്നത് മാത്രമല്ല ഒരു ഭർത്താവിന്റെ സ്നേഹം..?
അതിന് ഭർത്താവെന്തിന്..?
മറ്റാർക്കെങ്കിലും വഴങിക്കൊടുത്താലും അമ്മയാകാം..
അപ്പോൾ അതല്ല സ്നേഹം… അതിനുമപ്പുറം ……..
“പ്ടേ….”

സേതുവിന്റെ വലതു കൈ സംസാരിച്ചു…
നിറഞ്ഞ കണ്ണോടെ മിനി സേതുവിനെ നോക്കി…സേതു കലിയോടെ പുറത്തേയ്ക്കിറങി പോയി.
മിനി വാതിലടച്ചു.
സേതു അത് ശ്രദ്ധിച്ചതേയില്ല..
തന്റെ പുരുഷത്വം, അഭിമാനം ആകെ
പുകഞ്ഞു പോയതായ് സേതുവിന് തോന്നി..

മിനി വാതിൽ തുറന്നു, വേഷം മാറിയിട്ടുണ്ട്..അയാൾക്കേറെ പ്രിയമുള്ള കളർ സാരിയാണവൾ അണിഞ്ഞിരുന്നത്.
കൈയ്യിൽ ഡയറിയും..
“സേതൂ…ഞാൻ വീട്ടിലേയ്ക്കൊന്ന് പോയി വൈകിട്ട് വരാം..വരുന്ന വഴി സ്കൂളീന്ന് മക്കളെയും കൂട്ടാം..
സേതു ഈ ഡയറി വായിക്ക്…

സേതു പറഞ്ഞ പോലെ ഇത് കഥയൊന്നുമല്ല..നമ്മുടെ ജീവിതം തന്നെയാണ്.,
ഞാൻ പറഞ്ഞത് തെറ്റാണ്..എനിക്കറിയാം…സോറി…
പറയാതെ വയ്യെന്നായാൽ….അതാ…”
അവൾ വിതുമ്പിപ്പോയി ,
പടികളിറങി അവൾ നടന്നു .
സേതു ഡയറിയെടുത്തു.

ബുക്ക് മാർക്ക് ചെയ്തിരുന്ന പേജ് തുറന്നു…അതിലെ അക്ഷരങൾ ഉണങിയിട്ടില്ല.. ഇപ്പോൾ പകർത്തിയത്…
സേതു വായിക്കാൻ തുടങി..
“നിന്റെ സ്വപ്നങൾക്കും, ആഗ്രഹങൾക്കുമൊപ്പമാണ് ഞാനിതു വരെ ജീവിച്ചത് , എന്റെ സ്വപ്നങൾ ഒരിക്കലും നീ കണ്ടിരുന്നില്ല…!

സംതൃപ്തിയോടെ നീ തിരിഞ്ഞ് കിടന്ന് നിദ്രയെ പുണരുമ്പോൾ അസ്വസ്ഥമായ എന്റെ തൃഷ്ണകളെ
നീ അറിഞ്ഞില്ല…നിന്നിലൂടെ
രതിമൂർച്ഛയെന്തെന്നറിയാതെ
മരിച്ചു പോകുമെന്ന് ഞാൻ വല്ലാതെ ആകുലപ്പെടുന്നു….അതെ സേതൂ..എന്നിലൂടെ നീയറിഞ്ഞ അനുഭൂതിയുടെ ലോകം ഞാനറിഞ്ഞിട്ടില്ല..ഇന്നേ വരെ…!!

നിന്റെ രതിവൈകൃതങൾക്ക് പെയ്തിറങാനുള്ള വെറും നിലമായ ഞാൻ വീർപ്പുമുട്ടുകയാണ്..!
നീ കരുതുന്നതല്ല…ശരീരം കൊണ്ടല്ലാതെ, മനസ്സ് കൊണ്ട് നീയെന്നെ തൊടണം…ആ മനസ്സിലൂടെ നീയെന്റെ ശരീരത്തെ അറിയണം…അതാണ് സ്നേഹം..രതി..എല്ലാം…..!
ഇത്രയും വായിച്ചിട്ട് സേതുവെന്നെ മനസ്സിലാക്കിയെങ്കിൽ…
എന്നെ കാണണമെന്ന് തോന്നുന്നെങ്കിൽ …

സ്കൂളിലേയ്ക്ക് വരണം..നമുക്കിന്ന് മക്കളുമായ് ബീച്ചിലേയ്ക്ക് പോകാം…
സേതു വന്നാലും ഇല്ലെങ്കിലും…
എനിക്ക് തരാൻ ഇനിയും കുറെ ഉമ്മകൾ ബാക്കിയുണ്ടാകും…!”
സേതു ഡയറി മടക്കി…

മനസ്സിലെ തെറ്റായ ധാരണകൾ പലതും ഉടഞ്ഞു തകർന്നിരിക്കുന്നു…
മൊബൈൽ ഫോണെടുത്ത് സേതു മിനിയെ വിളിച്ചു, സ്വിച്ച്ഡ് ഓഫ്..!
സേതു മുറി പൂട്ടി, പുറത്തിറങി…
ബൈക്ക് സ്റ്റാർട്ട് ചെയ്തു…

അതെ..അവൾ പറഞ്ഞത് ശരിയാണ്..അവളുടെ മുലയിടുക്കിലെ മറുകിനെ ഞാൻ കണ്ടിട്ടില്ല,
ആ വിരൽത്തുമ്പിൽ മുത്തിയിട്ടില്ല…
ഞാനറിഞ്ഞതിൽ കൂടുതൻ അറിയാത്ത അവളാണ് ഏറെയുള്ളത്…!!…
ശരിക്കും..ഞാനിതു വരെ
സ്വാർത്ഥനായിരുന്നു…

വിഡ്ഡിയായ സ്വാർത്ഥൻ..!…പാപി..!
(courtesy: Syam Varkala)
( nb: പോസ്റ്റിനൊപ്പം ചേർത്ത(ചേരാത്ത) ഫോട്ടോ എഴുത്തിലേക്കൊരു സൂചകം മാത്രം, മനസ് കാണാതെ ശരീരം മാത്രം കാണുന്നവർക്കായി സമർപ്പിക്കുന്നു…. )

https://www.facebook.com/photo.php?fbid=1957474684464383&set=a.1648556592022862.1073741829.100006056105757&type=3

Back to top button