Film News

നുമ്മ ചങ്കാണ് മലർ മിസ് ; സിനിമയിൽ ചുംബനരംഗങ്ങൾ അത്യാവിശമോ? സായി പല്ലവി

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസുകളിൽ ചേക്കേറിയ നടിയാണ് സായി പല്ലവി . അഭിനയത്തിനൊപ്പം നിലപാട് കൊണ്ടുകൂടി ശ്രദ്ധേയയാകുകയാണ് സായി ഇപ്പോള്‍. സമൂഹവുമായി യാതൊരു ബന്ദവുമില്ലാത്ത ഉത്ഘാടനങ്ങള്‍ക്ക് കോടികള്‍ തരാമെന്ന് പറഞ്ഞാലും വരില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കൈയ്യടി നേടിയ പ്രിയതാരം ഇപ്പോള്‍ വീണ്ടും ട്രെന്‍ഡ് സെറ്ററാകുകയാണ്

പണത്തിന് വേണ്ടി എന്തും ചെയ്യില്ലെന്ന് വ്യക്തമാക്കിയ സായിക്ക് സിനിമയിലെ അഭിനയത്തിന്റെ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ത്യാഗങ്ങള്‍ ചെയ്യാന്‍ തയ്യാറാണെങ്കിലും അനാവശ്യമായ രംഗങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ മലര്‍ മിസ് തയ്യാറല്ല.

പ്രമുഖ ദേശീയ ദിനപത്രമായ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം സായിപല്ലവി വ്യക്തമാക്കിയിട്ടുണ്ട്. ഗാനരംഗങ്ങളും നൃത്തവുമെല്ലാം ആസ്വദിച്ച് ചെയ്യാറുണ്ടെന്ന് പറഞ്ഞ സായി സ്‌ക്രീനിന് മുന്നില്‍ ചുംബിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും വിശദീകരിച്ചു. ചുംബനരംങ്ങള്‍ സിനിമയില്‍ അത്യാവശ്യമുള്ളതാണോയെന്ന ചോദ്യവും മലര്‍ മിസ് ഉന്നയിച്ചു. എന്തായാലും സായി പല്ലവിക്ക് സോഷ്യല്‍ മീഡിയ കൈയ്യടി നേടുകയാണ്.

Back to top button

buy windows 11 pro test ediyorum