പത്തൊമ്പതാം നൂറ്റാൻഡ് ഒടിടി റിലീസ്

വിനയൻ സംവിധാനം ചെയ്ത് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ആറാട്ടുപുഴ വേലായുധ പണിക്കരായെത്തി സിജു വിത്സൺ അമ്പരപ്പിച്ച ചിത്രം ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങ് വിവരമാണ് പുറത്തുവരുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ച വിവരം വിനയനാണ് പുറത്തുവിട്ടിരിക്കുന്നത്.
ഈ സെപ്റ്റംബറിൽ ആണ് പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തത് .സിനിമയുടെ ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന്‍ ഫിലിപ്പ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍.
സാമൂഹിക പരിഷ്കർത്താവും പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കർ . തിരുവിതാംകൂറിലെ സമ്പന്നമായ ഈഴവ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഏതാണ്ട് ഇതേ സമയത്തുതന്നെ, ഒരു ദരിദ്ര ഈഴവ കുടുംബത്തിൽ നിന്നുള്ള നങ്ങേലി, സവർണ്ണ വിഭാഗങ്ങളുടെ പ്രബലമായ ജാതി അടിച്ചമർത്തലുകൾക്കെതിരെ പോരാടി. ഈ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.