പ്രഭാസ് നായകൻ ആയി എത്തുന്ന ആദിപുരുഷ് പുതിയ റീലീസ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സിനിമ പ്രേമികൾ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ജൂൺ 16 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്.
ആദിപുരുഷ് എന്ന സിനിമയിൽ രാമൻ ആയി പ്രഭാസും രാവണൻ ആയി സൈഫ് അലിഖാനും ആണ് വരുക.അടുത്ത വർഷം ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. കുറച്ചു ആഴ്ചകൾക്കു മുൻപ് പുറത്തിറങ്ങിയ ടീസറിൽ പ്രേക്ഷകർ നിരാശ അറിയിച്ചിരിന്നു. ടീസറിലെ വി .ഫ്. സ് ആണ് പ്രേക്ഷകർ നിരാശ പ്രകടിപ്പിച്ചത് . ഈ സിനിമയിലെ വി ഫ് സ് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു അതിനാൽ ആണ് റിലീസ് തീയതി മാറ്റേണ്ടിവന്നത് .
രാമായണം അടിസ്ഥാനമായി ഉള്ള സിനിമാ ആയതിനാൽ പ്രേക്ഷകർ റിലീസിന് ആയി കാത്തിരിക്കുകയാണ്.