ഫാഷൻ ജ്വല്ലറി ജീവനക്കാരനെ മർദിച്ചതിനു ലീഗ് നേതാവിനെതിരെ കേസ്
കാസര്‍കോട് ഫാഷന്‍ ജ്വല്ലറി പിആര്‍ഒയെ ബന്ദിയാക്കി മര്‍ദിച്ചെന്ന പരാതിയിൽ മുസ്‌ലിം ലീഗ് ലീഗിനെതിരെ കേസ്

കാസര്‍കോട് ഫാഷന്‍ ജ്വല്ലറി പിആര്‍ഒയെ ബന്ദിയാക്കി മര്‍ദിച്ചെന്ന പരാതിയിൽ മുസ്‌ലിം ലീഗ് ലീഗിനെതിരെ കേസ് . ചര്‍ച്ചയ്ക്കായി വീട്ടില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചെന്ന് പരാതിക്കാരനായ മുസ്തഫ പറഞ്ഞു .മണിക്കൂറോളം തന്നെ മുറിയുടെ അകത്തു കെട്ടിയിട്ടു മർദിച്ചതായി പോലീസിന് മൊഴി കൊടുത്തു .
എം.സി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെട്ട സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസിന് ആധാരമായ കാസര്‍കോട്ടെ ജ്വല്ലറിക്കെതിരെയാണ് പുതിയ ആരോപണം .ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി മാസതവണയായി പണം നിക്ഷേപിച്ച് സ്വര്‍ണം വാങ്ങാനുള്ള പദ്ധതിയിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട് .സ്ഥാപനം അടച്ചുപൂട്ടും എന്ന് ഉറപ്പുണ്ടായിട്ടും പണം പിരിച്ചെടുത്തു് എന്നു ആരോപിച്ചും പോലീസ് കേസെടുത്തു് .
കുതിച്ചുയരുന്ന സ്വര്‍ണ വിലയില്‍നിന്നും പരിരക്ഷ നേടാന്‍ ഫാഷന്‍ ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ ഒരുക്കുന്ന പുതിയ പദ്ധതിയിൽ ആണ് തട്ടിപ്പു നടന്നത് .ഒരുമിച്ച് പണം മുടക്കാതെ തവണകളായി അടച്ച് ആഭരണങ്ങള്‍ സ്വന്തമാകാം എന്നായിരുന്നു പദ്ധതിയുടെ ലക്ഷ്യം .എന്നാൽ ഇപ്പോൾ മാസതവണകള്‍ ഇറക്കിയവരാകാട്ടെ എന്തുചെയ്യണമെന്നറിയാതെ നിസ്സാഹയവസ്ഥയിലുമാണ് .
2017 നവംബര്‍ 2019 നവംബര്‍ ഒന്നുവരെയായി 30 ,000 രൂപയാണ് നിക്ഷേപിച്ചത്. ചെറിയ തുകകള്‍ കൊണ്ട് സ്വർണം വാങ്ങാം എന്ന് കരുതി ഈ സ്‌ക്കിമിൽ ചേർന്നത് നിരവധി പേരാണ് .അടച്ചുപൂട്ടൽ ഭീഷണിയിലും പണം പിരിച്ചെടുത്തു എന്ന് പരാതിയെ തുടർന്നും പോലീസ് കേസ് എടുക്കും .