Politics

ബംഗാൾ സംഘർഷം തുടരും ; 11 പേര് മരിച്ചു

ഈ വരുന്ന ബുധനാഴ്ച മമത ബാനർജി  സത്യപ്രതിജ്ഞ ചെയ്തു മന്ത്രി സ്ഥാനം മൂന്നാമതായി സ്വീകരിക്കൻ പോകുകയാണ് .മമത ബാനർജിയുടെ മന്ത്രി സ്ഥാനം എന്ന് പറയുമ്പോൾ തന്നെ  കേന്ദ്ര ആഭ്യന്ദ്ര മന്ത്രി അമിത്ഷായുടെയും നരേന്ദ്രമോദിയുടെയും ജെ പി  നന്ദയുടെയും ഒക്കെ തന്നെ മുകത്തിട്ടൊരു അടിയാണ്  എന്നതിൽ ഒരു സംശയവും വേണ്ട . എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചു കൊണ്ട് ബിജെപി അക്രമവും കലാപവും ഒക്കെ  അഴിച്ചുവിട്ടുകൊണ്ടു  അവിടെ ഭീതിയുടെ  അന്തരീക്ഷം സൃഷ്ഠിച്ചുകൊണ്ടു  പലവിധത്തിൽ തലകുത്തിനിട്ടും അധികാരം പിടിച്ചു പറ്റാൻ  ബി ജെ പി ക്കു കഴിഞ്ഞില്ല  .

അധികാരം നഷ്ടമായതോടെ  പുതിയ കളിയുമായി എത്തുകയാണ് ബി ജെ പി .  ഡൽഹി മോഡലിൽ കേന്ദ്ര ഇടപെടൽ ശക്തമാക്കി കൊണ്ട് മമതയെ ഒരു നോക്ക് കുത്തിയാക്കി  നിർത്തി ബംഗാളിലെ എല്ലാ കാര്യങ്ങളും പ്രത്യേകിച്ചു ആഭ്യന്തര വകുപ്പ് അല്ലെങ്കിൽ ക്രമസമാധാന പാലനം എന്ന് പറഞ്ഞു കൊണ്ട്  അവിടെ പോലീസിനെയും മറ്റു കാര്യങ്ങളും  ഒക്കെ നിയന്ധ്രിക്കാൻ  സേനയിലേക്ക്  അല്ലെങ്കിൽ   ഗോവെര്നെറിലേക്കൊക്കെ കാര്യങ്ങൾ ഒക്കെ എത്തിക്കാൻ കഴിയുമോ എന്നാണ് ഇപ്പോൾ ബിജെപി  നോക്കുന്നത് .

ഇത്തവണത്തെ എലെക്ഷൻ ബംഗാളിൽ കൊടും ആക്രമം  ഉണ്ടാക്കും എന്ന് നേരുതേ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു . ആ പ്രവചനം ഒട്ടും തെറ്റിയില്ല  ബംഗാളിൽ വോട്ട് എന്നാൽ കഴിഞ്ഞു ഏതാണ്ട് 24  മണിക്കൂർ  കഴിയുമ്പോളേക്കും അതി ഭയാനകം ആയ അക്രമങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ് . 11  പേര് ഈ ആകർമ്മത്തിൽ മരിച്ചു എന്ന എപ്പോൾ പുറത്തു വരുന്ന വാർത്തകൾ . ആ കൊല്ലപ്പെട്ടവരിൽ  6 പേര് ബിജെപിക്കാരും 4  പേര് തൃണമൂൽ പാർട്ടിക്കാരും ഒരാൾ കോൺഗ്രസ് സിപിഎം ഐക്യ കക്ഷിയും ആളാണെന്നാണ് അവർ അവകാശ പെടുന്നത് .എന്തായാലും 6  ബിജെപി പ്രവർത്തകർക്ക് ദാരുണ മരണം ഉണ്ടായതിനു തൊട്ടു പിന്നാലെ നേരുത്തെ പറഞ്ഞുറപ്പിച്ചത് പോലെ  അല്ലേൽ അങ്ങനെ തോന്നിക്കുന്ന വിധത്തിൽ ഇപ്പോൾ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടായിരിക്കുകയാണ് . കേന്ദ്ര  ആഭ്യന്ദ്ര മന്ത്രാലയം ബംഗാൾ സർക്കാരിനോട് വിശദമായ റിപ്പോർട്ട്  ആവശ്യപെട്ടിട്ടുണ്ട്  . കൂടുതൽ വിവരങ്ങൾ നേരിട്ടറിയാൻ വേണ്ടി ജെ പി നന്ദ നേരിട്ട് ബംഗാളിൽ എത്തുന്നുണ്ട് .  ഇതിനെ കുറിച്ച് തൃണമൂൽ പാർട്ടി അംഗങ്ങൾ അഭിപ്രായ പെടുന്നത് , സംസ്ഥാനത്തു  ഒരരഷിതാവസ്ഥ സൃഷ്ടിച്  ബിജെപി ക്കാർ തന്നെ അവരുടെ പാർട്ടിക്കാരെ  കൊന്നിട്ട് അത് മറ്റു പാർട്ടിക്കാരുടെ തലയിൽ ഇട്ടുകൊടുത്തു കൊണ്ട്  സംസ്ഥാനം ഒട്ടാകെ ക്രെമസമാധാന കേട് ഉണ്ടാക്കി ഇതിനെല്ലാം കാരണം മമ്തയാണെന്ന് പറഞ്ഞൂ മമതയുടെ  ഭരണം ശെരിയല്ല എന്ന് വരുത്തി തീർക്കാൻ ആണ് .  അത്തരത്തിൽ ക്രെമസമാധാന  കേടിന്റെ    പ്രെശ്നം മുന്നിൽ നിർത്തിക്കൊണ്ട് തന്നെ ബംഗാൾ പിടിച്ചെടുക്കാൻ ആണ് ബി ജെ പി യുടെ പുതിയ നീക്കങ്ങൾ .  ഇതോടൊത്തന്നെ നാലായിരത്തിൽ ഏറെ ബിജെപി നേതാക്കളുടെ വീടുകൾ ഒറ്റരാത്രിയിൽ കൊള്ളയടിച്ചെന്നും  നൂറിലേറെ കടകൾ തകർത്തുവെന്നും സംസ്ഥാന ബിജെപി അദ്ധ്യേക്ഷൻ ദീലീപ് ഘോഷ് പറയുന്നുണ്ട്  . ഇവർ എല്ലാം തന്നെ ഭരണത്തിന്റെ പോരായിമയാണ്   വളഞ്ഞവഴിയിൽ ചൂണ്ടിക്കാട്ടുന്ന .

Back to top button