Film News

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ സീസൺ മൂന്നിലെ അവതാരകയാണ് രചന നാരായണൻകുട്ടി ഇപ്പോൾ. ചാനലുകളിലെ കോമഡി പരിപാടികളില്‍ വലിയ മാറ്റം കൊണ്ടുവരാനും നിരവധി പുതിയ കലാകാരന്മാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ഈ പരിപാടിയിലൂടെ കഴിഞ്ഞു. പുതിയ സീസണില്‍ കലാഭവന്‍ പ്രജോദും ഷാജു ശ്രീധരനും ഗിന്നസ് പക്രുവുമാണ് വിധി കര്‍ത്താക്കളായി എത്തുന്നത്.

അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രം ‘തേരി’ന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. എസ് ജെ സിനു ആണ് സംവിധാനം. ‘തേര്, ദ വണ്‍ ഇന്‍ ദ കോര്‍ണര്‍’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. അമിത് ചക്കാലയ്ക്കൽ ‍- എസ് ജെ. സിനു കൂട്ടുകെട്ടില്‍ ‘ജിബൂട്ടി’ എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് തേര്. കുടുംബകഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം എത്തുന്നത്.

അമിത് ചക്കാലയ്ക്കലിന് പുറമെ ബാബുരാജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സ്മിനു സിജോ, നില്‍ജ കെ ബേബി, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിനില്‍ പി കെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ടി ഡി ശ്രീനിവാസാണ് സിനിമയുടെ ഛായാഗ്രാഹകന്‍. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്. സ്റ്റണ്ട്‌സ്: വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

 

Back to top button