രാജ്യത്തിനായി സഹായം അഭ്യർത്ഥിച് പ്രിയങ്ക ചോപ്ര

കോവിഡ് രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കായി ലോകത്തോട് സഹായമഭ്യര്‍ത്ഥിച്ച് നടി പ്രിയങ്ക ചോപ്ര. ടുഗെതര്‍ ഫോര്‍ ഇന്ത്യ എന്ന കാംപെയിനിന്റെ ഭാഗമായാണ് രാജ്യത്തെ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി ധനസഹായം ചെയ്യാന്‍ തന്റെ ആരാധകരോട് പ്രിയങ്ക അഭ്യര്‍ത്ഥിച്ചത്.
തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രയങ്ക ചോപ്ര ഇന്ത്യയെ സഹായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സഹായിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. കാരണം എല്ലാവരും സുരക്ഷിതരായില്ലെങ്കില്‍ ആരും സുരക്ഷിതരാവില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
ഇന്ത്യ തന്റെ വീടാണ്. രാജ്യത്ത് ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നു, ഓക്സിജന്‍ കുറവാണ്, മരണം കൂടുന്നതിനാല്‍ സ്മശാനങ്ങളും നിറയുകയാണ്. ഒരു ആഗോളസമൂഹമെന്ന നിലയില്‍ ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാവരും സംഭാവന ചെയ്യണം. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. സംഭവാന ചെയ്യുന്നതിനുള്ള വിവരങ്ങളും പോസ്റ്റിനൊപ്പം പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്
ഇതിന് മുമ്പ് വാക്‌സ് ലൈവ് എന്ന കാംപെയിനിന്റെ ഭാഗമായി സ്വന്തം രാജ്യത്തിന് വേണ്ടി പ്രിയങ്ക രംഗത്തു വന്നിരുന്നു . അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, യുഎസ് സര്‍ക്കാരിനോടും ഇന്ത്യക്ക് വാക്‌സിന്‍ നല്‍കാന്‍ പ്രിയങ്ക ആവശ്യപ്പെട്ടു.
തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെ പ്രിയങ്ക അഭ്യർത്ഥിച്ചത് ഇങ്ങനെ ; ആസ്ട്രസെനെക ലോകം മുഴുവന്‍ നല്‍കിയതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്. നിങൾ എത്രയും പെട്ടന്ന് കുറച്ച് വാക്‌സിന്‍ ഇന്ത്യക്ക് നല്‍കുമോ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
instagram likes kaufen