Film News

വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ ഞെട്ടിച്ചു കൊണ്ട് നടൻ സലിംകുമാറിന്റെ കുറിപ്പ്

ഇരുപത്തിനാലാം വിവാഹവാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഭാര്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന കുറിപ്പ് നടൻ പോസ്റ്റ് ചെയ്തത്

24ാം വിവാഹവാര്ഷിക ദിനത്തിൽ പ്രിയ ഭാര്യയ്ക്കു നന്ദി പറഞ്ഞുകൊണ്ടാണ് നടൻ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഭാര്യയുടെ ദൃഢനിശ്ചയമാണ് ഒരുപാടുതവണ മരിച്ചുപുറപ്പെട്ടുപോകാൻ തുനിഞ്ഞ തന്നെ ഇവിടെ പിടിച്ചുനിർത്തിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ  സലിംകുമാർ പറയുന്നു.

പോസ്റ്റ് ഇങ്ങനെ – ‘ ” കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ” എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.

ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്ന. എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങൾ ഒന്നുമില്ല.. എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ’.

1996 സെപ്തംബർ 14നായിരുന്നു സലിം കുമാറിന്റെ വിവാഹം നടന്നത് .  കഴിഞ്ഞ  വിവാഹ വാർശിക ദിനത്തിലും നടൻ  ഐസിയുവിൽ നിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഭാര്യയെ കുറിച്ചുള്ള  കുറിപ്പ്  വ്യക്തമാക്കിയിരുന്നു.

 

 

മിമിക്രിയിലൂടെ സിനിമ രംഗത് വന്ന നടൻ ആണ് സലിംകുമാർ,ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ ചെയ്ത നടൻ 2010 യിൽ ഇറങ്ങിയ  ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു ആവർഷത്തെ  മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചിരുന്നു

കമൽ  ചലച്ചിത്രമായ പെരുമാഴക്കലം (2004) എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചു. അല്പം ഹാസ്യമാണെങ്കിലും, ഈ വേഷം യാഥാർത്ഥ്യബോധമുള്ളതായിരുന്നു, വ്യത്യസ്ത അഭിനയ കഴിവുകൾ പ്രകടിപ്പിക്കാൻ അദ്ദേഹത്തെ അനുവദിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത അച്ചാനുരംഗ വീടു (2005) എന്ന ചിത്രത്തിലെ പിതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. ഈ വേഷം അദ്ദേഹത്തിന് മികച്ച മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു..അദ്ദേഹം സംവിധാനം ചെയ്ത  കരുത്ത ജൂതൻ മികച്ച കഥയ്ക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.

Back to top button