Malayalam ArticleMalayalam WriteUps

വിഷുക്കണി…

കണിവെള്ളരിയും ചന്തത്തിലുള്ള കുഞ്ഞു മത്തനും ചെറു ഡെസ്കുകൾ നിരത്തിയതിൽ പടക്കങ്ങളും നിരത്തി വെച്ച കാഴ്ച കണ്ടപ്പോഴാണ് വിഷുവിനു ഇനിയൊരു ദിവസം കൂടിയേ ഉള്ളൂ എന്ന ബോധം അവളിലെത്തിയത് ആഘോഷമെത്തുമ്പോൾ മാത്രം അരങ്ങിലെത്തി തിരക്ക് കൂട്ടുന്ന വഴിയോര കച്ചവടക്കാരുടെ ഇടയിലൂടെ അവൾ വേഗത്തിൽ നടന്നു നീങ്ങി . അഞ്ചര യ്ക്കുള്ള ബസ്‌ പോയാൽ പിന്നെയുള്ളത് ആറു മണിയോട് അടുക്കുമ്പോഴാണ് . ആ സമയത്ത് പോയാൽ വീടെത്തുമ്പോൾ ഇരുട്ടിത്തുടങ്ങുമെന്ന് അവൾക്കു നന്നായറിയാം വീടെത്തുന്നതിന് മുൻപേ വഴിയോരം മുഴുവൻ കാത്തു നിൽപ്പുണ്ടാവും അന്തിമായുമ്പോൾ തിരക്കിട്ട് വരുന്നവളെ “അറിയാ” കഥകൾ നൽകി ആദരിക്കാൻ . തിരക്കുപിടിച്ച വഴിയരികിലൂടെ നടന്നു നീങ്ങാൻ ഏറെ കഷ്ട്ടപ്പെട്ടു . പ്രയാസപ്പെട്ട് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും ഓടിയാലും കിട്ടാത്ത അത്ര ദൂരത്തേക്കു ബസ് മറഞ്ഞിരുന്നു ജോലി കഴിഞ്ഞു മടങ്ങിവരുന്നവരുടെ തിരക്ക് അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടു തുടങ്ങി ..അല്ലെങ്കിലും സ്റ്റാന്റ് ഉറങ്ങുന്നത് ഉച്ചനേരം മാത്രമാണ് അന്നേരം ഒന്നോ രണ്ടോ യാത്രക്കാരുമായി ഉറക്കം തൂങ്ങി ബസ്സുകൾ എത്തും . അതിന് ശേഷം എന്നുവെച്ചാൽ മൂന്നു മാണിയോട് കൂടെ വിദ്ധ്യാർഥികളുടെ കലപില സംസാരവും കുസൃതികളും കളിയും ചിരിയും കൊണ്ട് ശബ്ദമുഖരിതമാവും .. അവരുടെ തിരക്ക് ഒതുങ്ങുമ്പോഴേക്കും സൂര്യൻ പതിയെ പടിഞ്ഞാറോട്ട് നീങ്ങി തുടങ്ങിയിരിക്കും സ്ത്രീ ജീവനക്കാരുടെയും മറ്റു “ജോലി ” ക്കാരുടെയും അഞ്ചുമണിതിരക്ക് ഈ നേരത്താണ് … കയ്യിലോരോ പച്ചക്കറി സഞ്ചികളും , ഹാൻഡ്‌ ബാഗും ,ചിലരുടെയിടത്ത് ചോറും കറിയും പണിഡ്രെസ്സും ഇട്ട കവറുകളും … അവരെ ഉദ്ദേശിച്ചു എന്നോണം നല്ല ഫ്രഷ്‌ പച്ചക്കറി വിൽപ്പനക്കാർ എത്തി തുടങ്ങുന്നത് ആ നേരത്താണ് “നെല്ലിയാമ്പതി “അടുത്തായതു കൊണ്ട് നല്ല ഓറഞ്ച് ,മുന്തിരി ,തേയിലയും പിന്നെ വിത്തനശ്ശേരി , എലവഞ്ചേരിക്കാരുടെ കയ്പ്പക്കയും പടവലവും പയറും വഴുതിനയും കൂടല്ലൂരിൽ നിന്നും അധികമെത്തുന്ന ചീരയും കൂടിയാവുമ്പോൾ കവറുകൾ നിറയാൻ പഞ്ഞമില്ലാലോ.. ഇടയ്ക്ക് മീൻവില്പ്പനക്കാരെയും കാണാം നല്ല പെടയ്ക്കണ മത്തി ,അയില ന്നു പറഞ്ഞു കൊണ്ട് വരുന്ന നാലുനാൾ മുൻപ് പിടിച്ച ഫ്രീസ് മീനല്ല പോത്തുണ്ടി ,മീങ്കര ഡാമുകളിലും കുളത്തിലും വളർത്തുന്ന നല്ല പെടയ്ക്കണ മീൻ , പിന്നെ പൊടി മീനുകളും ….അതിന് ആവശ്യക്കാർ എത്തുന്നത് ആറുമണിക്ക് ശേഷമാണ് അതും കൂടി കഴിഞ്ഞ നേരത്ത് അവൾക്ക് നിക്കേണ്ടി വന്നിട്ടുള്ളത് ഒന്നോ രണ്ടോ തവണ മാത്രമാണ് …ആറുമണിയോട് അടുക്കുമ്പോൾ കൂലിപ്പണി ചെയ്തു രണ്ടെണ്ണം അടിച്ചു വരുന്നവരുടെ തിരക്കാണ് . “പുകവലി അരുതെന്ന്” എഴുതി വെച്ചാലും ഒന്നോ രണ്ടോ വരുന്ന സ്ത്രീജനങ്ങളെ ആര് ബഹുമാനിക്കാൻ ആണ് . കാര്യമായി മേലനങ്ങിയുള്ള പണിയൊന്നുമില്ല ഓഫീസിൽ എങ്കിലും എന്നും വൈകുന്നേരം എത്തുമ്പോൾ ക്ഷീണിച്ച മുഖഭാവമാണ് അവൾക്ക്‌ ആ തിരക്കും കഴിയുമ്പോൾ ട്രിപ്പ്‌ അവസാനിപ്പിച്ചുള്ള വണ്ടിക്കാരുടെ(പ്രേതേകിച് ബസ് ) തിരക്കും കടയടക്കുന്നവരുടെ തിരക്കും … അതിന് ശേഷം “സാമൂഹ്യ വിരുദ്ധർ എന്ന് പരക്കെ അറിയപ്പെടുന്നവരുടെ കയ്യിലാണ് ഒപ്പം തെരുപട്ടികളും …. അവരൊന്നു മയങ്ങി തുടങ്ങുമ്പോൾ വീണ്ടും എത്തും ബസ്‌ ജീവനക്കാർ പിന്നെ നേരം വെളുപ്പിക്കുന്നത് അവരാണ് അരമണിക്കൂർ വെറുതെ നില്ക്കുന്ന വെറുപ്പ്‌ കൊണ്ട് ആദ്യം കണ്ട കടയിലേക്ക് കയറി . കുറെ നാളായി കുപ്പിവള തിരായാൻ തുടങ്ങിയിട്ട് അവൾ . സമയക്കുറവ് കൊണ്ടാവണം ആ മോഹം പിന്നെത്തെക്ക് ഓരോ തവണയും മാറ്റി വെക്കപ്പെട്ടു . കടയിൽ കയറിയപ്പോഴാണ് അപ്രതീക്ഷിതമായി അടുത്ത തുണിക്കടയിൽ ജോലി ചെയ്യുന്ന ബസ്സിൽ വെച്ച് അവളെന്നും കാണുന്ന കൂട്ടുകാരി കടന്നു വന്നത് പതിവ് പോലെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചപ്പോൾ അവൾ ചിരിയോടൊപ്പം ” എന്തെ വൈകിയോ ?” എന്നൊരു ചോദ്യത്തിലൂടെ മറുപടി തന്നു “ഉം …കുറച്ചു ലേറ്റ് ആയി നിഷ ….വിഷു ആയതുകൊണ്ടാവും പണയം വെക്കാൻ ആൾക്കാർ കൂടുതലായിരുന്നു ഇന്ന് …” തമാശരൂപേണ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും വിഷു എത്തിയത് താൻ അറിഞ്ഞതിപ്പോൾ മാത്രമെന്നുള്ള സത്യം അവളെ വേദനിപ്പിച്ചു ചെറുതായി “നീയിന്നു നേരത്തെ ആണല്ലോ …?” “ഒന്നും പറയണ്ട …കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു ,കുറെ നേരം ലീവ് നു വേണ്ടി കാത്തു നിന്ന് ..ഇനിപ്പോൾ എല്ലാം നടക്കുമോ എന്നറിയില്ല …” അവൾക്കറിയാം നിഷയുടെ തിരക്ക് നാട് മുഴുവൻ ആഘോഷിക്കുമ്പോഴും അവധിയെടുക്കുമ്പോഴും ആയിരിക്കും നിഷയ്ക്കു തിരക്ക് കൂടുതൽ .ചിലപ്പോഴൊക്കെ ഇപ്പോൾ വീണുപോകും എന്ന അവസ്ഥയിൽ നടന്നു വരുന്നത് കാണുമ്പോൾ തന്നെ അവൾക്ക് കിട്ടിയ സൌകര്യത്തെ ഓർത്ത്‌ സന്തൊഷിക്കുമെങ്കിലും അവസാനമില്ലാത്ത ടാർജെറ്റുകൾ നിഷയുടെ ജോലി ചെയ്യിപ്പിക്കാൻ ഉള്ള മനസ്സുണ്ടാക്കിയെടുത്തു . പക്ഷെ പോവാൻ വിടാത്ത ബിരുദധാരി ആണെന്നുള്ള ചിന്ത വീണ്ടും ആ നാല് മുറിക്കുള്ളിലെ മാറ്റുരപ്പുകാരിയിൽ തന്നെ ജീവിക്കാൻ പഠിപ്പിച്ചു “നിനക്കെന്നും തിരക്കാണല്ലോ ” അവൾ വെറുതെ പറഞ്ഞു “എന്ത് പറയാന …ഓരോരുത്തർ വന്നു കയറിയാൽ നമുക്ക് പെരുവിരൽ മുതൽ പെരുത്തു കേറും ..ഒന്നും എടുക്കുന്നില്ലെങ്കിലും തിരക്കിന്റെ കൂടെ വലിച്ചിടും എഴുപതെണ്ണം…ഹോ …” അപ്പോഴേക്കും കുപ്പിവള തിരഞ്ഞുകൊണ്ട്‌ ആ കടയിലെ പെൺകുട്ടി ഇടയ്ക്ക് കയറി വന്നു ” ചേച്ചി …ഇല്ലെന്ന തോന്നുന്നത് …” കാഷ് വാങ്ങാനിരിക്കുന്ന മൊതലാളി അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു ” ആ പഴയ പെട്ടി കൂടെ നോക്ക് കുട്ടി …” അയാളുടെ ജോലിക്കാരിയെ എന്തും പറഞ്ഞു പണി ചെയ്യിപ്പിക്കാൻ അയാൾക്കറിയും എന്നതുപോലെ … “ഏട്ട ..ഇന്ന് നേരത്തെ പോകണം എന്ന് ഞാൻ പറഞ്ഞില്ലേ ? പൊക്കോട്ടെ ?” “ആഹ …ഇവരെയൊന്നു വിട്ടിട്ട് പൊക്കോളൂ … ” ആ പെൺകുട്ടി ദയനീയതയോടെ അവളെ നോക്കുന്നതായി തോന്നി ..ഒരുപക്ഷെ ആ പെൺകുട്ടി അവളുടെ ഓഫീസിൽ വരുന്നു എങ്കിൽ കഴിയുന്നതിന്റെ അവസാന അറ്റം വരെ താണ് കൊടുത്തത് അവളെ സല്ക്കരിചെനെ .. അതല്ലെങ്കിൽ അവൾ തുണിക്കടയിൽ പോകുമ്പോൾ എത്ര വസ്ത്രം വേണമെങ്കിലും വാരിയിട്ടാലും ഒന്നും പറയാതെ ആത്മരോഷം ഉള്ളിൽ അടക്കി നിഷയും മിണ്ടാതിരുന്നെനെ … ഇവിടെ ആ പെൺകുട്ടിയുടെ അന്നമാർഗമാണ് അപ്പോൾ അവൾക്ക് തങ്ങളെ സേവിച്ചേ മതിയാവൂ എന്ന ബോധം അവളെ കുറച്ചു സന്തോഷിപ്പിച്ചു എങ്കിലും കുപ്പിവളക്കായി ഇനിയുമവളെ വേദനിപ്പിക്കണ്ട കരുതി പറഞ്ഞു “എനിക്ക് സമയായി പിന്നെ വാങ്ങിക്കോളാം …” ആശ്വാസത്തോടെ പെൺകുട്ടി അവളെ നോക്കിയിട്ട് ഭംഗി വാക്ക് പറഞ്ഞു “ഇനിയെന്തെങ്കിലും വേണോ ?”

****************************************

എങ്ങും ആവർത്തനങ്ങളാണ് ….. അതിജീവനത്തിനായി കഷ്ട്ടപ്പെടുന്നവരുടെ അല്ലലിലെ ആഘോഷങ്ങൾ …. ആഗോള വൽക്കരണവും പരസ്യങ്ങളുടെ നിറമുള്ള ലോകവും അറിയാതെ പോകുന്നവർ …

-Vidhya Palakkad

Vidhya Palakkad
Vidhya Palakkad

Back to top button