Local News

വർക്കലയിൽ ഒരു കുടുംബത്തിന് ദാരുണാന്ത്യം

അച്ഛനും അമ്മയും മകളും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

വർക്കലയിലെ ഒരു കുടുംബത്തിലെ എല്ലാരും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി .അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്.

പുലർച്ചെ വീട്ടിനുളിൽ നിന്നും പുകയും പിന്നീട് നിലവിളിയും കേട്ടതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.എന്നാൽ പോലീസും ഫയർഫോർസും എത്തി രക്ഷപെടുത്തണം നടത്തൂന്നതിനു മുൻപേ 3 പേരും മരണപ്പെട്ടിരുന്നു .കടബാധ്യത മൂലം ശ്രീകുമാർ ഉറക്കത്തിൽ ഭാര്യയെയും മകളെയും തീവച്ചതിനു ശേഷം ആത്മഹത്യ ചെയ്തതെന്നാണ്  പോലീസിന്റെ പ്രാഥമിക നിഗമനം .


ശ്രീകുമാര്‍ കോൺട്രാക്ടറും ,അനന്തലക്ഷ്മി ഗവേഷക വിദ്യാര്‍ഥിയാണ്കടബാധ്യത കാരണം കുറച്ച ദിവസങ്ങളായി ശ്രീകുമാർ വിഷമത്തിൽ ആയിരുന്നു എന്ന് നാട്ടുകാർ പോലീസിനോട് മൊഴി നൽകി

ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത് .ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Back to top button