Malayalam Article

സാത്താനെ പ്രീതിപ്പെടുത്താൻ ഗര്‍ഭിണിയെ കുരുതി കൊടുത്തു

കൊലപാതകം നടന്നെന്ന് കരുതുന്ന സ്ഥലത്തെ പശ്ചാത്തലമാണ് സാത്താന്‍ പൂജ ചെയ്തിട്ടുണ്ടെന്ന പോലീസിന്റെ നിഗമനത്തിന് കാരണം. സാത്താനിക് സംഗീതവും സാത്താന്‍ പൂജയ്ക്കുപയോഗിക്കുന്ന ചിഹ്നങ്ങളുമെല്ലാം ഇവിടെയുണ്ട്.സാത്താന്‍ പൂജയ്ക്കായി ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫെര്‍ണാണ്ട പെരെര എന്ന ഇരുപത്താറുകാരിയാണ് അര്‍ജന്റീനയില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

ബ്യൂണസ് അയേഴ്‌സ് നഗരപ്രദേശത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലുണ്ടായിരുന്ന മാലയാണ് കൊല്ലപ്പെട്ടത് ഫെര്‍ണാണ്ടയാണ് എന്ന് തിരിച്ചറിയാന്‍ പോലീസിന് സഹായകമായത്. പ്രതികളെന്ന് കണ്ടെത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെര്‍ണാണ്ടയുടെ മുന്‍ കാമുകനും സുഹൃത്തുക്കളുമാണ് പിടിയിലായത്. മൃതദേഹം കണ്ടെത്തിയതിന് 700 മൈല്‍ അകലെവച്ചാണ് കൊലപാതകം നടത്തിയതും ശരീരം കത്തിച്ചതും. തുടര്‍ന്ന് പാതിവെന്ത ശരീരം വാനില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകം നടന്നെന്ന് കരുതുന്ന സ്ഥലത്തെ പശ്ചാത്തലമാണ് സാത്താന്‍ പൂജ ചെയ്തിട്ടുണ്ടെന്ന പോലീസിന്റെ നിഗമനത്തിന് കാരണം. സാത്താനിക് സംഗീതവും സാത്താന്‍ പൂജയ്ക്കുപയോഗിക്കുന്ന ചിഹ്നങ്ങളുമെല്ലാം ഇവിടെയുണ്ട്. മുറിയ്ക്കുള്ളില്‍ കെട്ടിയിട്ട നിലയില്‍ ഒരു ആടിനെയും കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ മയക്ക്മരുന്ന് കടത്തുമായി ബന്ധമുള്ളവരാണെന്നും പോലീസ് പറഞ്ഞു.

ഫെര്‍ണാണ്ട മറ്റൊരു യുവാവില്‍ നിന്ന് ഗര്‍ഭിണിയായതാണ് മുന്‍ കാമുകനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. മരിക്കുമ്പോള്‍ 6 മാസം ഗര്‍ഭിണിയായിരുന്നു അവള്‍. മരണത്തിന് മുമ്പ് കൊടിയ പീഢനങ്ങള്‍ക്കും ഫെര്‍ണാണ്ട ഇരയായി.

രണ്ട് വര്‍ഷം മുമ്പ് ഒരു കൊലപാതകക്കേസില്‍ ഫെര്‍ണാണ്ട സാക്ഷി പറഞ്ഞിരുന്നു. അന്ന മുതല്‍ നിരവധി വധഭീഷണികളും യുവതിക്ക് നേരെയുണ്ടായിട്ടുണ്ട്.

കടപ്പാട് : mathrubhumi

Back to top button

buy windows 11 pro test ediyorum