PoliticsUncategorized

സുരേഷ് ഗോപിക്ക് വീണ്ടും പണിയുമായി ബിജെപി

ഇലെക്ഷനിൽ സുരേഷ് ഗോപി തോൽക്കുമെന്ന് റിപോർട്ടുകൾ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. എന്നാൽ രാഷ്ട്രിയവും തിരഞ്ഞെടുപ്പും ഒക്കെ വരുമ്പോ ജനങ്ങൾ സുരേഷ് ഗോപിയെ മാറ്റി നിർത്തുന്നതായാണ് കാണുന്നത്. നമുക്കറിയാം കഴിഞ്ഞ തവണ തൃശ്ശൂരിൽ വന്നു പഞ്ച് ഡയലോഗ് ഒക്കെ അടിച്ചു, സ്വയമായി വിജയം ഉറപ്പിച്ചുവെങ്കിലും അദ്ദേഹത്തിന് വിജയം നേടാനായില്ല. പക്ഷെ അത്കൊണ്ട് തളരാതെ ഈ തിരഞ്ഞെടുപ്പിൽ  വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തി സുരേഷ് ഗോപി തൃശ്ശൂരിൽ . തുടർന്ന് ശക്തമായ പ്രചാരണം നടത്തി പാലത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ.

പക്ഷെ ഇപ്പോൾ സുരേഷ് ഗോപിക്ക് വീണ്ടും പണി കൊടുത്തിരിക്കുകയാണ് ബിജെപി. സംസ്ഥാനത്തു 15 സീറ്റുകളിൽ വിജയ പ്രതീക്ഷ വെക്കുമ്പോഴും സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂരിൽ അദ്ദേഹം പരാജയപ്പെടുമെന്നാണ് ബിജെപിയുടെ തന്നെ വിലയിരുത്തൽ. സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വ പ്രചാരണം മുതൽ ഗ്രൗണ്ട് ലെവൽ വർക്കുകളിൽ വരെ വൻ പാളിച്ചകൾ സംഭവിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന റിപോർട്ടുകൾ. ബിജെപിയുടെ സംഘടനശേഷി പൂർണമായി തൃശ്ശൂരിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും ബിജെപി നേത്രത്വം വിലയിരുത്തിയതോടെ സുരേഷ് ഗോപിയുടെ പരാജയം തിരഞ്ഞെടുപ്പ് റിസൾട്ട് പുറത്തു വരും മുൻപേ ബിജെപി അംഗീകരിച്ചു കഴിഞ്ഞു എന്നത് ചുരുക്കം.

കൂടാതെ ഇപ്പോൾ തൃശൂർ മണ്ഡലത്തിലെ മുൻ‌തൂക്കം പദ്മജ വേണുഗോപാലിനാണ് .  നെമവും മഞ്ചേശ്വരവും ഉൾപ്പെടെ 15 സീറ്റുകൾ തങ്ങൾ നേടുമെന്നാണ് ബിജെപി ഉറപ്പിക്കുന്നത്. എന്നാൽ സുരേഷ് ഗോപിക്ക് ചില തിരിച്ചടികൾ ഉണ്ടായെന്നു ചില ബിജെപി നേതാക്കൾ തന്നെ തുറന്നു പറയുകയാണ്. ഗ്രൗണ്ട് റിപ്പോർട്ട് പ്രകാരം സുരേഷ് ഗോപിക്ക് അവസാന ഘട്ടത്തിൽ മാത്രമാണ് മുന്നേറാൻ സാധിച്ചത്. ഉറപ്പിച്ച വോട്ടുകളാണ് ഇതു മൂലം നഷ്ടമായത്. കുറച്ചു കൂടെ നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ മുഴുവൻ വോട്ടുകളും കിട്ടിയേനെമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. പ്രചാരണം ആരംഭിക്കാൻ സുരേഷ് ഗോപി വൈകിയതെല്ലാം വലിയ തിരിച്ചടികൾക്കു കാരണമായി. ആരോഗ്യ കാരണങ്ങളാൽ വൈകിയാണ് സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങിയത്. കൂടാതെ സുരേഷ് ഗോപിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ ഉണ്ടാവില്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനാൽ തന്നെ എതിർ സ്ഥാനാർഥി മണ്ഡലത്തിൽ നേരത്തെ പ്രചാരണത്തിനിറങ്ങിയിരുന്നു. അപ്പോൾ മത്സരം പദ്മജയും ബാലചന്ദ്രനും തമ്മിൽ ആണെന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. സുരേഷ് ഗോപി വൈകി വന്നത് മൂലമാണ് ഇങ്ങനെയൊക്കെ കാര്യങ്ങൾ സംഭവിച്ചതെന്നും പറഞ്ഞു തോൽവിയുടെ സകല ഉത്തരവാദിത്തവും സുരേഷ് ഗോപിയുടെ പിടലിക്ക് വെച്ച് കൊടുക്കാനാണ് ബിജെപിയുടെ നീക്കം. മാത്രമല്ല സുരേഷ് ഗോപി മാധ്യമങ്ങളോട് പിണങ്ങിയത് മറ്റൊരു പ്രതിസന്ധിയാണെന്നും ബിജെപി നേതാക്കൾ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾ ട്രോളുകളായി അടക്കം വന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടെന്നും ബിജെപി പറയുന്നു. ചുരുക്കി പറഞ്ഞാൽ സുരേഷ് ഗോപി പരാജയപ്പെടുമെന്ന് ബിജെപിക്ക് വ്യക്തമായി കഴിഞ്ഞു എന്ന് സാരം.

 

 

 

 

 

 

 

 

 
twitter follower kaufen

Back to top button