Current AffairsTechnology News

സിഗ്നലിനെയും കടത്തിവെട്ടിക്കൊണ്ട് 100 % സ്വകാര്യത ഉറപ്പുവരുത്തി പുതിയ ആപ്പ്

ഭീകരവാദികളടക്കം ഉപയോഗിക്കുന്ന ത്രിമ ആപ്പ്

കഴിഞ്ഞ കുറെ ദിവസങ്ങളായി വാട്സാപ്പ് ൻറെ പുതിയ പ്രൈവസിപോളിസിയെ കുറിച്ച വലിയ വിവാദങ്ങളാരുന്നു മാധ്യമങ്ങളിലൂടെ വന്നിരുന്നത്. അതോടെ കുറെയധികം ജനങ്ങൾ തങ്ങളുടെ സ്വകാര്യതയെ പേടിച്ചു വാട്സാപ്പ് വിട്ട് സിഗ്നൽ,ടെലിഗ്രാം തുടങ്ങിയ അപ്പുകളിലേക്ക് ശ്രെദ്ധ തിരിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം ദിവസങ്ങൾക്കുള്ളിൽ കുറയുന്നത് കണ്ടപ്പോൾ വാട്സാപ്പ് തങ്ങളുടെ പുതിയ പോളിസികൾ കുറച്ചു നാളത്തേക്കുകൂടി മാറ്റിവെച്ചു, നിലവിലെ രീതിയിൽത്തന്നെ തുടരാൻ തീരുമാനിച്ചിരുന്നു.

അതുകൊണ്ടുതന്നെ സിഗ്‌നൽ , ടെലിഗ്രാം ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി കൂട്ടുകയും ചെയ്തു. സ്വകാര്യത ഉറപ്പുവരുത്തുന്നതിൽ സിഗ്‌നൽ ആപ്പ് കൂടുതൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിഗ്‌നലിനെയും കടത്തിവെട്ടി പൂർണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ത്രിമ ആപ്പ് എത്തിയിരിക്കുകയാണ്. ഇന്ത്യയിലെയും വിദേശങ്ങളിലെയും ഭീകരവാദികൾ ഈ ആപ്പ് ആണ് തങ്ങളിടെ രഹസ്യ സന്ദേശങ്ങൾക്കായി ഉപയോഗിക്കുന്നത്. സ്വകാര്യതയുടെ കാര്യത്തിൽ മുൻപിട്ടുനിൽക്കുന്നത്  ഈ ആപ്പാണ്.

എൻ ഐ എ നടത്തിയ അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ ലഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും തമ്മിലുള്ള കേസ് അന്വേഷണത്തില്‍ അറസ്റ്റിലായ ജഹന്‍‌സായിബ് സമി വാനിയും ഭാര്യ ഹിന ബഷീര്‍ ബീഗവും ബെംഗളൂരു സ്വദേശിയായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാനുമായി ത്രീമ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വാനിയും ഹിനയും അറസ്റ്റിലായത്. അടുത്തകാലം വരെ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ്‌ഐഎസ് തീവ്രവാദികളുമായി റഹ്മാന്‍ പതിവായി ആശയവിനിമയം നടത്തിയിരുന്നത് ‘ത്രീമ’ വഴിയാണെന്ന് അന്വേഷണസംഘം പറയുന്നു.

റഹ്മാന്‍‍ സിറിയയില്‍ നിന്ന് മടങ്ങിയത്തിയത് 2013 ഡിസംബറിലാണ് . നിരോധിത തീവ്രവാദ ഗ്രൂപ്പിനായി ലേസര്‍ ഗൈഡഡ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നതിന് വൈദ്യപരിജ്ഞാനം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. അതേസമയം, ഇതാദ്യമായല്ല ആപ്പിന്റെ ഉപയോ​ഗം പുറത്തുവ‌രുന്നത്. നേരത്തെ ഐ‌എസ്‌ തീവ്രവാദികളും ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍-ഇ-തോയിബ, അല്‍​ഖ്വയ്ദ തീവ്രവാദികളുമൊക്കെ ത്രീമ ഉപയോ​ഗിക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളതാണ്.

ത്രീമ വഴിയുള്ള സന്ദേശങ്ങളോ കോളുകളോ എവിടെനിന്നാണെന്ന് പോലും കണ്ടെത്താന്‍ കഴിയില്ല. ഉപഭോക്താവിന്റെ എല്ലാ പ്രവര്‍ത്തികളും മറച്ചുവയ്ക്കുന്നതിനാല്‍ ട്രാക്ക് ചെയ്യാനുള്ള എല്ലാ നീക്കങ്ങളും ആപ്പ് തടയും.എന്ത് ചെയ്‌തെന്നതിനെക്കുറിച്ച്‌ യാതൊരു ഡിജിറ്റല്‍ രേഖയും സൂക്ഷിക്കാത്തതുകൊണ്ടുതന്നെ ഈ ആപ്പ് വഴിയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുക സാധ്യമല്ല. ഇതാണ് ഭീകരസംഘടനകളിലെ അംഗങ്ങള്‍ക്കിടയില്‍ ത്രീമയുടെ ഉപയോഗം കൂടാനുള്ള സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

മറ്റ് പല ആപ്പില്‍ നിന്നും വ്യത്യസ്തമായി ത്രീമയില്‍ അക്കൗണ്ട് തുടങ്ങുമ്ബോള്‍ ഉപഭോക്താക്കള്‍ ഇമെയില്‍ അഡ്രസോ, ഫോണ്‍ നമ്ബറോ ഒന്നും നല്‍കേണ്ടതില്ല. ത്രീമയില്‍ കോണ്‍ടാക്റ്റുകളും മെസേജുകളും സേവ് ചെയ്യുന്നത് പോലും ഉപഭോക്താവിന്റെ ഡിവൈസിലാണ്. സേര്‍വറില്‍ ഒന്നും സേവ് ചെയ്യപ്പെടുന്നില്ല. മൊബൈല്‍ ആപ്പിന് പുറമേ ഡെസ്‌ക്ടോപ്പ് വേര്‍ഷനും ത്രീമയ്ക്ക് ഉണ്ട്. ബൗസറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത് ഐപി അഡ്രസ്സോ മറ്റ് മെറ്റാഡാറ്റയോ ഒന്നും ഉപയോഗിക്കുന്നില്ല.

എന്‍‌ഐ‌എ അധികൃതര്‍ പറയുന്നതനുസരിച്ച്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വികസിപ്പിച്ചെടുത്ത ത്രീമ വളരെ സുരക്ഷിതമായ ഒരു ആപ്പാണ്. ഐഫോണ്‍, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പണമടച്ചാണ് ആപ്പ് ഉപയോ​ഗിക്കാന്‍ കഴിയുന്നത്. ടെക്സ്റ്റ്, വോയിസ് മെസേജുകളും വോയിസ്, വിഡിയോ കോളുകളും ഗ്രൂപ്പ് കോളുകളും അടക്കമുള്ള എല്ലാ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്.

Back to top button