ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരി ഉൾപ്പെടെ 12 പേർക്ക് കോവിഡ്

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുഖ്യപൂജാരി അടക്കം 12 പേര്‍ക്ക് കോവിഡ്. മുഖ്യപൂജാരി പെരിയനമ്ബി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ ഈ മാസം വരെ 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചു. മുഖ്യപൂജാരിയായ പെരിയനമ്ബി ഉള്‍പ്പെടെ 12 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
നിത്യപൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്ബൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. ഏറ്റവും കുറവ് ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകള്‍ തുടരാനാണ് ഭരണസമിതിയുടെ തീരുമാനം.
തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച 467 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 349 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 98 പേരുടെ ഉറവിടം വ്യക്തമല്ല. 08 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍പേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. 09 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.