Local News

ഓണത്തിന് 520 കോടിയുടെ മദ്യംമാണ് കേരളത്തിൽ കുടിച്ചു തീർത്തത്

കോവിഡ് കാലത്തും മദ്യവിൽപ്പന തകർത്തു

കൊറോണ  പ്രതിസന്ധി നിലനില്‍ക്കെ ഓണത്തിന് സംസ്ഥാനത്ത് കുടിച്ചു തീര്‍ത്തത് 520 കോടിയുടെ മദ്യം.  309.5 കോടിയാണ് കഴിഞ്ഞ ഓണത്തെ അപേക്ഷിച്ച്‌ ഇത്തവണ കുറവുണ്ടായത്.ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ മദ്യ വില്‍പ്പന കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ 487 കോടിയെക്കാള്‍ 33 കോടിയുടെ വര്‍ദ്ധന. എന്നാല്‍ ബവ് കോ ഔട്ട് ലെറ്റുകള്‍ ഭൂരിഭാഗവും നഷ്ടത്തിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിനംപ്രതി പത്തു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഔട്ലെറ്റുകള്‍ നഷ്ടമെന്നാണ് ബവ്കോയുടെ പഠന റിപ്പോര്‍ട്ട്. ബവ് ക്യൂ ആപ്പും, ബാറുകളിലെ പാഴ്സല്‍ വില്‍പനയുമാണ് ബവ് കോ നഷ്ടത്തിലാകാനുള്ള കാരണമായി പറയുന്നത്.

onam 520
onam 520

ഇപ്രാവശ്യത്തെ ഓണത്തിലെ എട്ടു ദിവസത്തെ ആകെ വില്‍പന 179 കോടിയായി കുറഞ്ഞു. കഴിഞ്ഞ തവണയിത് 488.5 കോടിയായിരുന്നു. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 309.5 കോടിയുടെ കുറവ്. വില്‍പനയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്തെത്തിയ ഇരിങ്ങാലക്കുട ഔട്ട് ലെറ്റിലും രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവര്‍ഹൗസിലെ ഔട്ലെറ്റിലും വില്‍പന പകുതിയായി കുറഞ്ഞു.

onam 520 crore
onam 520 crore

ദിനംപ്രതി പത്തു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഔട്ലെറ്റുകളില്‍ കട വാടക, ജീവനക്കാരുടെ ശമ്ബളം ഉള്‍പ്പെടെയുള്ളവ കൊണ്ടുപോകാന്‍ പറ്റില്ലെന്നാണ് ബവ് കോ റിപ്പോര്‍ട്ട്. ഔട്ട് ലെറ്റുകളിലേക്ക് മാത്രമായി മദ്യ വില്‍പന മാറിയില്ലെങ്കില്‍ 270 ഔട്ലെറ്റുകളില്‍ ഭൂരിഭാഗവും പൂട്ടേണ്ടിവരും.

Back to top button

buy windows 11 pro test ediyorum