Local News

7 വർഷത്തെ പ്രണയം അവസാനിച്ചത് 21കാരിയുടെ ആത്മഹത്യയിൽ

കാറും സ്വർണവും ചോദിച്ച് കാമുകന്‍ ഒഴിവാക്കിയതിനെ തുടർന്നു കാമുകി ജീവനൊടുക്കി

കായംകുളം ആറാത്തുപുഴയിൽ വിവാഹ വാഗ്ദാനം നല്‍കി  പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവായതിന്റെ പേരിൽ കാമുകൻ ഒഴിവാക്കിയതിൽ മനംനൊന്തു 21കാരിയായ അർച്ചന ആത്മഹത്യ ചെയ്തു .പെന്ന്കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നു പോലീസ് കേസ് എടുത്തു .
പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹത്തിന്റെ നിശ്ചയ ചടങ്ങ് നടക്കുന്ന  സമയത്തായിരുന്നു യുവതിയുടെ ആത്മഹത്യ .മരിക്കുന്നതിന് തൊട്ടു മുൻപായി  വാട്‌സാപ്പില്‍  പെന്ന്കുട്ടി മെസ്സേജ് അയച്ചിരുന്നു .കഴിഞ്ഞ വെള്ളിയാഴ്ചയാണ്  പെന്ന്കുട്ടി ആത്മഹത്യ ചെയ്തതു .പെണ്‍കുട്ടി പ്രണയം സംബന്ധിച്ച് സുഹൃത്തിനോടു സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്

അര്‍ച്ചന പഠിക്കുമ്പോഴാണു സ്‌കൂളിനു സമീപത്തു തന്നെ താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാവുന്നത് .പ്ലസ് ടു  കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു.എന്നാല്‍ പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കി അയച്ചു.ഇടേയ്ക് വിദേശത്തു  പോയി സാമ്പത്തികമായി ഉയര്‍ച്ച നേടിയതിന് ശേഷം പെണ്ക്കുട്ടിയെ ഒഴിവാക്കാൻ ശ്രെമിച്ചിരുന്നു .

പെണ്ണുകുട്ടി വിവാഹ കാര്യം ചോദിച്ചപ്പോൾ സ്ത്രീധനത്തെ കുറിച്ചാണ് യുവാവ് ചോദിച്ചത് . പിതാവുമായി സംസാരിച്ചപ്പോള്‍ 20  പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചെങ്കിലും യുവാവിന്റെ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്നു യുവാവ്  പിൻമാറുകയായിരുന്നു ,മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നു വാശിപിടിച്ചതായി നാട്ടുകാർ അഭിപ്രായപ്പെട്ടു .
101  പവനും കാറും വേണമെന്നും അത് തന്നെങ്കിൽ മാത്രമേ വിവാഹത്തിന് തയാറാവു എന്ന് യുവാവ് പറഞ്ഞതിനെ തുടർന്നു ആണ് പെന്ന്കുട്ടി ആത്മഹറയെ കുറിച്ച ചിന്തിച്ചത് .

ഇതിന്റെ ഇടയിൽ യുവാവ് മറ്റൊരു പെണ്ക്കുട്ടിയുമായി വിവാഹം തീരുമാനിച്ചിരുന്നു,ആ വിവാഹ നിച്ചയത്തിന്റെ അന്ന് ആണ് യുവതി വാട്‌സാപ്പില്‍ സന്ദേശം അയച്ച ശേഷം ആത്മഹത്യ ചെയ്തത് .ഒതളങ്ങ എന്ന വിഷക്കായ കഴിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത് .മെസ്സേജ് കണ്ട യുവാവ് സുഹൃത്തിനെ അയച്ചു എങ്കിലും കുട്ടിയെ രക്ഷപെടുത്താണ് സാധിച്ചില്ല .

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് യുവതി മരണപ്പെട്ടത്  ,മരണ വാർത്തയെ കേട്ട ഉടനെ യുവാവ് ഒളിവിൽ പോയിരിക്കുവാന് .വഞ്ചനാകുറ്റത്തിന് യുവാവിന് എതിരെ കേസ് എടുക്കണം എന്ന് ആവശ്യം ശക്തമാകുന്നുണ്ട്.

Back to top button