വിവാഹ വേഷത്തിൽ അതിമനോഹരമായ ഒരു ക്രിക്കറ്റ് കളി
വനിതാ ക്രിക്കറ്റ് താരം സഞ്ജിത ഇസ്ലാമിന്റെ വിവാഹ ചിത്രങ്ങൾ വൈറൽ

വിവാഹ സുദിനം എന്നെന്നും ഓര്‍ത്തിരിക്കാനും വ്യത്യസ്തവും ഒരല്‍പ്പം വൈറലുമാകാന്‍ ഏറ്റവും സുലഭമായ മാര്‍ഗമായി വെഡ്ഡിംഗ് ഫോട്ടോഗ്രഫി മാറിയിട്ട് കാലങ്ങളായി. കഥയും കാര്യവുമായി സെറ്റിട്ട് തീമൊരുക്കി വിവാഹ ഫോട്ടോ ഷൂട്ട് നടത്താത്തവര്‍ ഇന്ന് ചുരുക്കമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഈ രംഗത്തുണ്ടായ മാറ്റം സ്വപ്ന സമാനമാണ്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാവുകയാണ് ഒരു വിവാഹ ഫോട്ടോഷൂട്ട്.

ബംഗ്ലാദേശിൽ നിന്നുള്ളതാണ് ഈ വൈറൽ വിവാഹ ഫോട്ടോഷൂട്ട്. ബംഗ്ലാദേശ് ദേശീയ വനിതാ ക്രക്കറ്റ് ടീമംഗം സഞ്ജിത ഇസ്ലാമിന്റെ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. രംഗ്പൂരിൽ നിന്നുള്ള ഫസ്റ്റ്ക്ലാസ് ക്രിക്കർ മിം മൊസാഡീക് ആണ് സഞ്ജിതയുടെ വരൻ.വിവാഹ വേഷത്തിൽ ഗ്രൗണ്ടിൽ ബാറ്റു ചെയ്യുന്നതാണ് ചിത്രങ്ങൾ. ഓറഞ്ച് നിറത്തിലുള്ള സാരിയാണ് സഞ്ജിതയുടെ വേഷം. ധാരാളം ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. ഈ വേഷത്തിലാണ് ഗ്രൗണ്ടിൽ ബാറ്റുമായി നിന്ന് സഞ്ജിത പന്തുകളെ നേരിടുന്നത്.

