റേഷൻ കുരുക്കഴിച്ച് സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടമുണ്ടാക്കി ഒരു കരാർ ജീവനക്കാരി!

സംസ്ഥാനത്തെ റേഷൻ കുരുക്കഴിച്ച് സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടമുണ്ടാക്കി കൊടുത്ത് കൊല്ലത്തുനിന്നും അറിയപ്പെടാത്ത ഒരു കരാർ ജീവനക്കാരി. പറവൂർ പൊഴിക്കര സ്വദേശി 38 കാരി അജു സൈഗാളാണ് മന്ത്രിമാരുടെ പ്രശംസ ഏറ്റുവാങ്ങിയ ഈ ജീവനക്കാരി. റേഷൻ പട്ടികയിൽ കടന്നു കയറിയ അനർഹരെ കണ്ടെത്തുക എന്ന പ്രയാസകരമായ ദൗത്യമാണ് അജു വിജയകമായി പൂർത്തിയാക്കിയത്.
ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമൻ , മന്ത്രി തോമസ് ഐസക് എന്നിവർ അജുവിനെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു. 50 ലക്ഷത്തിൽ പരം മുൻഗണന കാർഡ് ഉടമകൾ, 90 ലക്ഷത്തിൽപ്പരം കെട്ടിടഉടമകൾ , 45 ലക്ഷത്തിൽപ്പരം വാഹന ഉടമകൾ ഇവരുടെ മേൽവിലാസങ്ങൾ ഒത്തുനോക്കിയാണ് അനർഹരെ കണ്ടെത്തിയത്.
അതിനുള്ള സോഫ്റ്റ്‌വെയർ അജുവാണ് ഡെവലപ്പ് ചെയ്തെടുത്തത്ത്. ഇതിലൂടെ വിലകൂടിയ വാഹനങ്ങളുള്ള 36670 പേരെയാണ് കണ്ടെത്തിയത്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കെട്ടിടത്തിന്റെ തറവിസ്തീര്ണ വിവരങ്ങളും ഒത്തുനോക്കി. 1000 ചതുരശ്ര അടിക്കുമേൽ വീടുള്ള 19359 പേരെയും 151111 പേരെയും കണ്ടെത്തി. ഇവരെല്ലാം അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റി വരികയായിരുന്നു.
കമ്പ്യൂട്ടർ എഞ്ചിനീറിംഗും എം ബി എ യും പാസ്സായ അജു പല സ്വകാര്യ സ്ഥാപനങ്ങലിനും ഇതിനു മുൻപ് ജോലി ചെയ്തിട്ടുണ്ട്. കൂടാതെ ഗോത്ര വർഗ ജനതക്ക് ഓൺലൈനായി സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയിലും അജുവിന്റെ കൈകൾ ഉണ്ടായിരുന്നു.
അജു കണ്ടെത്തിയ റേഷൻ വിഹിതം അനർഹമായി കൈപറ്റിയവരുടെ പട്ടിക ജില്ലാതലത്തിനും താലൂക് തലത്തിനും ഉള്ള റേഷനിങ് ഉദ്യാഗസ്ഥർക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇതുപ്രകാരം 5.62 ലക്ഷം കാർഡുകൾ മുൻഗണന ലിസ്റ്റിൽ നിന്നും മാറി. കണ്ടെത്തിയ അനര്ഹരില് നിന്നും ഒരു കിലോക്ക് 30 പ്രകാരമാണ് തിരിച്ചുപിടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഹാജനവിനു കോടികളുടെ ലാഭമുണ്ടാക്കുന്ന സേവനമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. എന്തായാലും ഇതുപോലെയുള്ള ഉദ്യാഗാർഥികൾ നമ്മുടെ നാടിനു എന്നും ഒരു മുതൽ കൂട്ടാണ്.