പത്തുവർഷം കൊണ്ട് 36 മൃതദേഹങ്ങള്‍ മെഡിക്കൽ കോളേജിന് കൈമാറിയ കുടുംബം

പത്ത് വര്‍ഷം മുന്‍പാണ് സൂറത്തില്‍ നിന്നുള്ള 251 അംഗങ്ങളുള്ള ഒരു കുടുംബം ഇത്തരത്തില്‍ പ്രതിജ്ഞയെടുത്തത്. മരിച്ച് കഴിഞ്ഞാല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പ്രയോജനത്തിനായി മൃതദേഹം വിട്ടുനല്‍കുമെന്നായിരുന്നു പ്രതിജ്ഞ. സാവാനി കുടുംബത്തിന്റെ ഈ പ്രതിജ്ഞ സൗരാഷ്ട്രയില്‍ വലിയ പ്രചാരമാണ് നേടിയത്. ഇതുവരെ ഗുജറാത്തിലെ വിവിധ മെഡിക്കല്‍ കോളജുകള്‍ക്കായി 36 മൃതദേഹങ്ങളാണ് ഈ കുടുംബം വിട്ടുനല്‍കി.
സൂറത്തില്‍ വജ്ജ്രവ്യാപാരരംഗത്തും വിദ്യാഭ്യാസരംഗത്തമാണ് ഇവര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഒരു പക്ഷെ രാജ്യത്ത് ഏറ്റവും കുടുതല്‍ മൃതദേഹം സംഭാവന ചെയ്യുന്ന കുടുംബവും ഇവരായിരിക്കും. ഗുജറാത്തില്‍ സാവാനി കുടുംബം 7 ജില്ലകളിലായി 17 താലുക്കുകളിലായിട്ടാണ് ഉള്ളത്.
മെഡിക്കല്‍ കേളജില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ മൃതദേഹങ്ങളുടെ അഭാവം കാരണമാണ് ഇത്തരമൊരു തീരമാനം എടുത്തതെന്ന് സാവാനി കുടുംബം പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി നാല്‍പ്പത് പേരാണ് കുടുംബത്തില്‍ മരിച്ചത്. ഇതില്‍ 36 പേരുടെ മൃതദേഹം വിവിധ ആശുപത്രികളിലായി സംഭാവന നല്‍കി. നാലെണ്ണം ചില സാങ്കേതിക പ്രയാസങ്ങള്‍ കാരണമാണ് നല്‍കാതിരുന്നതെന്ന് ദാന്‍ജി സാവാനി പറഞ്ഞു.