Current Affairs

സാരിയും മുല്ലപ്പൂവും ചൂടി പൊലീസിന് തലവേദനയായി പുതിയ തട്ടിപ്പുസംഘം

ഇനി മുല്ലപ്പൂവിന്റെയും സാരെയുടെയും പിന്നാലെ പോയാൽ പണി കിട്ടും

കേരളാപോലീസിനു തലവേദനയായി പുതിയ തട്ടിപ്പുസംഘം. കോട്ടയം കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലും സമീപത്തെ തിയേറ്റര്‍ റോഡിലും തിരുനക്കരയിലും ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വ്യാജേന സ്‌ത്രീവേഷം കെട്ടി രാത്രി തട്ടിപ്പ് നടത്തുന്ന പുരുഷസംഘങ്ങള്‍ വ്യാപകമായി. സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയാണ് ഈ സാമൂഹ്യവിരുദ്ധര്‍ നഗരത്തില്‍ വിലസുന്നത്. ലഹരി വില്‍പ്പനയും ലൈംഗിക തൊഴിലും അതിന്റെ പേരിലുള്ള ബ്ളാക്ക് മെയിലിംഗും പണം വെട്ടിപ്പുമാണ് ഇവരുടെ പരിപാടി. പൊലീസാകട്ടെ പണിപാളുമെന്ന ഭയം കൊണ്ട് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒഴിഞ്ഞു നില്‍ക്കുകയാണ്. സമൂഹമാധ്യമത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകൾ വന്നാലോ എന്നുള്ള ഭയത്താലാണ് പോലീസുകാർ ഇവരെ പിടിക്കാൻ മടിക്കുന്നത്.

രാത്രിയില്‍ സ്‌ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവര്‍ത്തകരായ സ്‌ത്രീകളാണെന്നു കരുതി പലരും അടുത്തു കൂടും. അത്തരക്കാരെ തിയേറ്റര്‍ റോഡിലേക്ക് വിളിച്ചുകൊണ്ടു പോകുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. പണം നഷ്‌ടമായാലും നാണക്കേടോര്‍ത്ത് ആരും പരാതി നല്‍കില്ല. ഇതാണ് തട്ടിപ്പ് സംഘം മുതലെടുക്കുന്നത്. മുൻപ്  ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, നാഗമ്ബടം എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പു സംഘങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി, തിരുനക്കര പരിസരങ്ങള്‍ കേന്ദ്രീകരിച്ചിരിക്കയാണ് ഈ സംഘം.

കൂടാതെ തിരുനക്കര മൈതാനത്തിനു സമീപം ഒരാള്‍ സ്ഥിരമായി വഴിയാത്രക്കാരെ അസഭ്യം  പറയുന്നതായും പൊലീസിന് പരാതി കിട്ടിയിട്ടുണ്ട്. സ്ത്രീകളും  കുട്ടികളുമടക്കം കടന്നുപോകുമ്ബോഴാണ് ഈ കലാപരിപാടി. പൊലീസ് താക്കീത് ചെയ്താലും ഇയാള്‍ കറങ്ങിത്തിരിഞ്ഞ് അവിടെ തന്നെ വരും. ഇത്തരം സാമൂഹ്യ വിരുദ്ധരെ നേരത്തെ പൊലീസ് അടിച്ചോടിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അടികൊടുക്കാന്‍ ചെന്നാല്‍ കണ്ടു നില്‍ക്കുന്നവര്‍ വീഡിയോ പിടിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നാണ് പൊലീസ് പറയുന്നത്. പ്രത്യേകിച്ച്‌ സ്‌ത്രീവേഷക്കാരായതിനാല്‍ പൊലീസുകാരുടെ പണി പോലും വെള്ളത്തിലാകുമെന്നാണ് ഭയം. ഇതിനാല്‍ പൊലീസ് കണ്ണടയ്ക്കുകയാണ്.

Back to top button