Health

ചൈനയൂടെ പുതിയ കണ്ടുപിടിത്തം മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്സിന്‍

പരീക്ഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍

നൂതന കണ്ടുപിടിത്തവുമായി ചൈന. മൂക്കില്‍ സ്പ്രേ ചെയൂന്ന തരത്തിലാണ് പുതിയ വാക്സിന്റെ കണ്ടുപിടിത്തം . നേസല്‍  എന്നാണ്  വാക്സിന്റെ പേര്.പരീക്ഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയിട്ടുണ്ട്.

സിയാമെന്‍ സര്‍വ്വകലാശാല,ബെയ്ജിങ് വാന്‍തായ്,ഹോങ്കോങ് സര്‍വ്വകലാശാലഎന്നിവ ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന വാക്സിന്‍ നവംബറില്‍ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും.

vaccine 2
vaccine 2

100 പേരില്‍ പരീക്ഷണം നടത്താനാണ് പ്രാഥമികഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. മൂക്കിലൂടെ ഉള്ള വാക്സിന്‍ എടുക്കുന്നവര്‍ക്ക് റോഡില്‍ നിന്നും മാത്രമല്ല, ഇന്‍ഫ്ലുവന്‍സ വൈറസുകളാല്‍ ബാധിക്കപ്പെടുന്ന എച്1എന്‍1, എച്3എന്‍2, ബി എന്നിവയില്‍ നിന്നും സംരക്ഷണം ലഭിക്കുമെന്നാണ് ഹോങ്കോങ് സര്‍വ്വകലാശാല അവകാശപ്പെടുന്നത്.

vaccine 143
vaccine 143

ഇനാക്ടിവേറ്റഡ്, എഡെനോവൈറല്‍ വെക്ടര്‍ ബേസ്ഡ്, എംആര്‍എന്‍എ, ഡിഎന്‍എ എന്നിങ്ങനെ നാലു തരത്തിലാണ് ചൈന വാക്സിന്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്.ഇതില്‍ വിപണിയില്‍ ആദ്യം ഇറങ്ങുക ഇനാക്ടിവേറ്റഡ് വാക്സിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Back to top button