Local News

സ്വപ്നയ്ക്കൊപ്പം ഒരു സെൽഫി , ആറു വനിതാ പോലീസുക്കാർക്ക് താക്കീത്

നെഞ്ചുവേദനയുമായി ആശുപത്രിയിലേക്ക് കൊണ്ട് വന്നതായിരുന്നു സ്വപ്നയെ

വനിത പൊലീസുകാർ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്തത് വിവാദമായിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളജിൽ നെഞ്ചുവേദനയുമായി  എത്തിയ പ്രതിക്കൊപ്പമായിരുന്നു സെൽഫി. ആറ് വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്തു. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്.

swpna
swpna

സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസിലെ ആറ് വനിതാ പൊലീസൂകാർക്കെതിരെ കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു.വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥരെ താക്കീത് ചെയ്തിട്ടുമുണ്ട്.

gold
gold

നെഞ്ചുവേദനയുമായി ആദ്യത്തെ തവണ ആശുപത്രിയിലെത്തിയപ്പോഴാണ് സ്വപ്നയ്ക്കൊപ്പം പൊലീസുകാർ സെൽഫിയെടുത്തത്. ഒരാഴ്ച മുമ്പ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സെൽഫിയെടുത്തതെന്നാണ് സൂചന.

 

Back to top button