Celebraties

മഞ്ജുവിന്റെ മൗനത്തെ മുതലെടുക്കരുത് ! കാവ്യക്കും മീനാക്ഷിക്കും വൈറൽ കുറിപ്പ് !

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ദിലീപിന്റേത്. മലയാള സിനിമയിലെ ജനപ്രിയ ജോഡികളായി തിളങ്ങി നില്‍ക്കവെയായിരുന്നു കാവ്യ മാധവനെ ദിലീപ് ജീവിതസഖിയാക്കിയത്. പിന്നെയും എന്ന ചിത്രത്തിലായിരുന്നു ഒടുവിലായി ഇരുവരും അഭിനയിച്ചത്. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും കാവ്യ അപ്രത്യക്ഷമാവുകയായിരുന്നു. മഹാലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പമായി സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് ദിലീപും കാവ്യ മാധവനും. ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോൾ കാവ്യ മാധവനേയും മീനാക്ഷിയേയും കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഞ്ജു വാര്യരും ദിലീപും വേര്‍പിരിയാനായി തീരുമാനിച്ചപ്പോള്‍ അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. അച്ഛന്റേയും മകളുടേയും തീരുമാനത്തോട് യോജിക്കുകയായിരുന്നു മഞ്ജു വാര്യര്‍. പത്മസരോവരത്തില്‍ ദിലീപിന്റെ കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു മീനാക്ഷി. മഞ്ജുവിന്റെ വേർപാടിന് ശേഷം ലൊക്കേഷനിലും സിനിമാതിരക്കുകളുമൊക്കെയായി പോവുന്നതിനിടയിലും മകളെക്കുറിച്ചായിരുന്നു ദിലീപിന്റെ ആശങ്ക. മീനാക്ഷിയായിരുന്നു ദിലീപിനോട് രണ്ടാമതൊരു വിവാഹത്തിനെക്കുറിച്ച് പറഞ്ഞതും നിര്‍ബന്ധിച്ചതും. കാവ്യ മാധവനുമായി മീനാക്ഷിക്കും സൗഹൃദമുണ്ടായിരുന്നു. അതോടെയാണ് കാവ്യയെ വിവാഹം ചെയ്യാനായി തീരുമാനിച്ചത്. ഇവരുടെ വിവാഹത്തില്‍ തിളങ്ങിനിന്നത് മീനാക്ഷി ആയിരുന്നു.

കാവ്യ മാധവനേയും മീനാക്ഷിയേയും കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. കാവ്യ മാധവന്‍ ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലൂടെയുമായാണ് പോസ്റ്റ് വൈറലായത്. കാവ്യയുടെ കൈപിടിച്ച് നില്‍ക്കുന്ന മീനൂട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്. നാദിര്‍ഷയുടെ മകളുടെ വിവാഹത്തിനിടയിലെ ചിത്രമാണ് കുറിപ്പിനൊപ്പമുള്ളത്. കുറവുകള്‍ ഉണ്ടായിട്ടും തന്നിലെ നന്മയെ തിരിച്ചറിഞ്ഞ ഒരമ്മയും, ആ അമ്മയെ നെഞ്ചോട് ചേര്‍ത്ത മകളും ഇങ്ങനെയായിരുന്നു കുറിപ്പ്.

ദിലീപ് കാവ്യാ വിവാഹത്തിന് ശേഷം കാവ്യ മാധവനും മീനാക്ഷിയും അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. വിദേശ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ അവസാനിച്ചത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മീനാക്ഷിയേയും കൂടെക്കൂട്ടാറുണ്ട് ഇരുവരും. കാവ്യയ്‌ക്കൊപ്പം കൈപിടിച്ച് നടന്നുനീങ്ങുന്ന മീനാക്ഷിയേയും, കാവ്യ വന്നപ്പോള്‍ സ്വീകരിക്കാനായി പോവുന്ന മീനാക്ഷിയേയുമൊക്കെയായിരുന്നു പ്രേക്ഷകർ കണ്ടത്.

പ്രതിസന്ധി ഘട്ടത്തിലും അച്ഛനൊപ്പം ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു മീനാക്ഷി. വികാരവിക്ഷോഭങ്ങളൊന്നുമില്ലാതെയായിരുന്നു ആ സമയത്ത് മീനാക്ഷി മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള വെല്ലുവിളികളായിരുന്നു ഇടയ്ക്ക് ദിലീപിനെ തേടിയെത്തിയത്. പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം ഇരുവരും ഒരുമിച്ച് തരണം ചെയ്തു. അച്ഛനൊപ്പം പോയതിന് ശേഷം അമ്മയെ കാണാനായും ഇടയ്ക്ക് മീനാക്ഷി പോയിരുന്നു.

കാവ്യ മാധവനും ദിലീപും വിവാഹിതരാവാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ കടുത്ത പ്രതിസന്ധികളായിരുന്നു ഇരുവരും നേരിട്ടിരുന്നത്. വിവാഹ ശേഷവും വെല്ലുവിളികളായിരുന്നു. ദിലീപിനും കുടുംബത്തിനുമൊപ്പമായി ശക്തമായ പിന്തുണയുമായി കാവ്യ മാധവനുമുണ്ടായിരുന്നു. വിവാഹ ശേഷമുള്ള ആദ്യ പിറന്നാളുള്‍പ്പടെ നിരവധി ആഘോഷങ്ങള്‍ അതുകൊണ്ടുതന്നെ ഇവര്‍ ഒഴിവാക്കിയിരുന്നു. കാലങ്ങൾ കഴിയുംതോറും പലതും ആളുകൾ മറന്നുതുടങ്ങി.

സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങള്‍ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാണാറുള്ളത്. വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമെല്ലാം സജീവായി പങ്കെടുക്കാറുണ്ട് കാവ്യ. നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് കുടുംബസമേതമായാണ് ദിലീപ് എത്തിയത്. വിവാഹ വേളയിൽ കൂട്ടുകാരികള്‍ക്കൊപ്പം ഡാന്‍സ് ചെയ്ത് ഞെട്ടിച്ചിരുന്നു മീനാക്ഷി.

മഞ്ജു വാര്യരുടെ സ്നേഹം കാണാതെ പോകരുതെന്നുള്ള കമന്റുകളും ചിലർ പങ്കുവെച്ചിട്ടുണ്ട്.. കാവ്യ മാധവനൊപ്പം സന്തോഷമായി കഴിയുമ്പോഴും മഞ്ജു വാര്യരെന്ന അമ്മയെ മറക്കരുത്. മകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയായിരുന്നു ആ അമ്മ. മകളെക്കുറിച്ച് ചോദിക്കുമ്പോളും  വേർപിരിയലിന് പിന്നിലെ കാരണം ചോദിക്കുമ്പോഴും മൗനം പാലിക്കുന്നത് ആ മകളെയോർത്താണെന്നുമാണ് ആരാധകർ പറയുന്നത്.

buy windows 10 enterprise

Back to top button