ഞാൻ നിന്നെ സ്നേഹിക്കുന്നു ..നീ ആണ് എന്നെ പൂർണനാക്കിയത് അഭിഷേക് ..

മോഡലിങിലൂടെയാണ് അഭിനയത്തിലേക്ക് ഐശ്വര്യ എത്തിയത്. ഇന്ന് ഇന്ത്യൻ സിനിമ ഭരിക്കുന്ന താരങ്ങളുടെ നായികയായി ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. അതിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലും മമ്മൂട്ടിയും വരെ ഉൾപ്പെടുന്നു. ആഷ് എന്ന് ആരാധകർ ഓമനിച്ച് വിളിക്കുന്ന ഐശ്വര്യ നാൽപത്തിയെട്ടിലും യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് റാമ്പിലും വെള്ളിത്തിരയിലും എത്തുന്നത്.സൗന്ദര്യം കൊണ്ട ലോകത്തെ അമ്പരപ്പിച്ച നടിയാണ് ലോക സുന്ദരിയായ ഐശ്വര്യ റായ് .ഇന്ത്യക്കാർക്കെ സൗന്ദര്യം എന്ന് കേട്ടാൽ ഐശ്വര്യയെ ആണ ഓർമ്മ വരുന്നത് ആദ്യമായി ലോക സുന്ദരി പട്ടം ഇന്ത്യയിൽ കൊണ്ട് വന്നത് ഐശ്വര്യയാണ്.
അതുകൊണ്ട് തന്നെ ഒട്ടും മങ്ങലേറ്റിട്ടില്ലാത്ത ആ സൗന്ദര്യം ആസ്വദിക്കാൻ ഇന്നും ആരാധകർക്ക് ഇഷ്ടമാണ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം ചെയ്തത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഇന്ത്യൻ സിനിമ കാത്തിരുന്ന ആഢംബര താരവിവാഹം നടന്നത്. വിവാഹ ശേഷവും ഐശ്വര്യ അഭിനയ ജീവിതത്തിൽ സജീവമായിരുന്നു. പിന്നീട് മകൾ ജനിച്ചതോടെയാണ് ഐശ്വര്യ സിനിമയിൽ നിന്നും അവധിയെടുത്തത്.
കഴിഞ്ഞ ദിവസം നാൽപത്തിയെട്ടാം പിറന്നാൾ ആഘോഷിച്ച ഐശ്വര്യയ്ക്ക് ലോകത്തെമ്പാടുമുള്ള ആരാധകർ ആശംസകൾ നേർന്നിരുന്നു. ഒപ്പം താരത്തിന്റെ ഭർത്താവ് അഭിഷേക് ബച്ചനും ആശംസകൾ നേർന്നിരുന്നു. മനോഹരമായ വരികൾ കുറിച്ചുകൊണ്ടാണ് പ്രിയ പത്നിക്ക് അഭിഷേക് ആശംസകൾ നേർന്നത്. ‘പിറന്നാൾ ആശംസകൾ ഭാര്യേ…. എല്ലാത്തിനും നന്ദി…. നീ ഞങ്ങളെ ഓർത്ത് ഞങ്ങൾക്ക് വേണ്ടി ചെയ്യുന്ന എല്ലാത്തിനും നന്ദി. നീ എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുക. നീ ആണ് ഞങ്ങളെ പൂർണ്ണരാക്കിയത്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് അഭിഷേക് ബച്ചൻ കുറിച്ചത്.
ചുവപ്പും കറുപ്പും കലർന്ന പ്രിന്റഡ് ഡ്രസ്സിൽ മനോഹരിയായി നിൽക്കുന്ന ഐശ്വര്യയുടെ സെൽഫി ചിത്രത്തിനൊപ്പമായിരുന്നു അഭിഷേക് ബച്ചന്റെ ആശംസ. ബോളിവുഡിലെ താരങ്ങളും ആരാധകരും അഭിഷേകിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തി. പിറന്നാൾ ദിനത്തിൽ ഭർത്താവിനും മകൾ ആരാധ്യയ്ക്കുമൊപ്പം പകർത്തിയ ചിത്രങ്ങൾ ഐശ്വര്യയും പങ്കുവെച്ചിരുന്നു. മകളുടേയും ഭർത്താവിന്റേയും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഐശ്വര്യ കുറിച്ചത് ഇങ്ങനെയാണ്…’നിങ്ങളെ ഞാൻ അതിരില്ലാതെ സ്നേഹിക്കുന്നു’. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹം.
ദായ് അക്ഷർ പ്രേം കേ എന്ന 2000ത്തിൽ പുറത്തിറങ്ങിയ സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളായത്. ശേഷം ഗുരു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി പ്രീമിയർ ഷോ കണ്ടിറങ്ങിയ ശേഷം ന്യൂയോർക്കിൽ വെച്ചാണ് ഐശ്വര്യയോട് തനിക്കുള്ള പ്രണയം അഭിഷേക് ബച്ചൻ തുറന്ന് പറഞ്ഞത്. ഐശ്വര്യയും പ്രണയം സ്വീകരിച്ച് വിവാഹത്തിന് സമ്മതം മൂളി. പിന്നീട് 2007 ഏപ്രിൽ 20ന് ഇരുവരും വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും ആശിർവാദത്തോടെ വിവാഹിതരായി. 2011ൽ ഇവരുടെ ജീവിത്തതിന് ഇരട്ടി മധുരം നൽകി മകൾ ആരാധ്യ പിറന്നു. ഇരുവരും ഇപ്പോൾ മകൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യവും സിനിമാ ജീവിതവും ആസ്വദിക്കുകയാണ്. ഒടിടി റിലീസായിരുന്നു ദി ബിഗ് ബുൾ ആയിരുന്നു ഏറ്റവും അവസാനം റിലീസിനെത്തിയ അഭിഷേക് ബച്ചൻ സിനിമ. ഐശ്വര്യ റായ് പൊന്നിയൻ സെൽവൻ എന്ന മണിരത്നം സിനിമയുടെ റിലീസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഐശ്വര്യ റായ് സുപ്രധാന റോളിലെത്തുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാഗമായിട്ടുണ്ട്.