കേരളക്കരെയെ മൊത്തം സ്നേഹിക്കുന്ന വിദേശ വനിത അപർണ്ണയുടെ കൗതുകം ഉണർത്തുന്ന കഥകൾ ഇതാ!!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഈ റിയാലിറ്റി ഷോ പല ഭാഷകളിലായി സംപ്രേഷണം ചെയ്യുന്നുണ്ട്. നിരവധി ആരാധകരാണ് ഈ ഷോയ്ക്കുള്ളത്. മലയാളത്തിൽ ഈ ഷോ ചെയ്യുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്. മലയാളത്തിൽ ഇത് നാലാം സീസൺ ആണ് സംപ്രേഷണം ചെയ്യുന്നത്. ഈ നാലാം സീസണിൽ ഉള്ള പ്രത്യേകത ഒരു വിദേശ വനിതയും പങ്കെടുക്കുന്നുണ്ട് എന്നുള്ളതാണ് , ആദ്യമായിട്ടാണ് ഇങ്ങെനെ ഒരു വിദേശ വനിത ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. അപർണ്ണ മൾബറി എന്ന വിദേശ വനിതയാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. താൻ നല്ല രീതിയിൽ മലയാളം പറയും എന്നാണ് അപർണ്ണ പറയുന്നത്. കൂടാതെ ഉറച്ച തീരുമാനം എടുക്കാനുള്ള ഒരു കഴിവും അപർണ്ണക്കുണ്ട്.
താനൊരു ലസ്‌ബിയൻ ആണെന്ന് ഉള്ള കാര്യം ഒരിക്കലും മറച്ചു വെക്കുന്നില്ല. തന്റെ ഭാര്യ അമൃതശ്രീയാണ് അത് പറയാൻ ഒരു ബുദ്ധിമുട്ടും എനിക്കില്ല താരം പറയുന്നു. താൻ അമേരിക്കയിൽ ജനിച്ചതാണെങ്കിലും താൻ മനസു കൊണ്ട് തികഞ്ഞ ഒരു മലയാളിയാണ്. നല്ല ഒരു അധ്യാപിക കൂടിയാണ് അപർണ്ണ. പ്രസിദ്ധമായ ഒരു ഓൺലൈൻ എഡ്‌ജുക്കേഷൻ ആപ്ലിക്കേഷൻ ആയ എൻട്രിയിൽ ആണ് അപർണ്ണ വർക്ക് ചെയ്യുന്ന്ത്. എന്നാൽ കേരളത്തിലെ മിക്കവാറും ജെനങ്ങളും ആശ്രയിക്കുന്നത് ഈ എൻട്രിയിൽ ആണ് കേന്ദ്ര സർക്കാരിന്റെ ജോലികൾക്കുള്ള പല പരിശീലനം ഇവിടെ നിന്നും കൊടുക്കുന്നുണ്ട്.
വളരെ ചരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാവർക്കും പ്രിയങ്കരമായ മാറി ഈ ആപ്ലിക്കേഷൻ. ഈ ആപ്ലിക്കേഷനിൽ ഏറ്റവും നല്ല ടീച്ചർ ആണ് അപർണ്ണ മൾബറി. വളരെ നല്ല രീതിയിൽ ആണ് ഇംഗ്ലീഷ് മറ്റുള്ളവർക്ക് വേണ്ടി പരിശീലിപ്പിച്ചു കൊടുക്കുന്നത്. മലയാളം ഇത്രയും നല്ലവണ്ണം അറിയാവുന്ന ഒരാൾക്ക് എല്ലാ നിസ്സാരം ആയിരിക്കുമല്ലോ. ഷോയിൽ മോഹൻലാൽ വീട്ടിൽ ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് അമ്മ, അച്ഛൻ, ഭാര്യ എന്നിങ്ങനെ മറുപടി നൽകിയ വെക്തി ആയിരുന്നു അപർണ്ണ മൾബറി. താൻ കേരളക്കരയെ മൊത്തം സ്നേഹിക്കുന്നു എന്ന് താരം സന്തോഷമായി ആണ് പറയുന്നത്.