SERIAL NEWS

കൊടും ക്യൂറരനായി സൂരജ് , വീക്കലി ടാസ്ക് അടിപൊളിയെന്നു പ്രേക്ഷകർ!!

ബിഗ് ബോസ് മൂന്ന് സീസണുകൾ പോലെ അല്ല ഈ നാലാം സീസൺ എന്നാണ് പ്രേക്ഷകർ ഒന്നിച്ചു നിന്നു പറയുന്നത്. പതിവിലും വെത്യസ്ത രീതിയിലുള്ള ടാസ്കുകൾ ആണ് ബിഗ് ബോസ് നൽകി കൊണ്ടിരിക്കുന്നത്. ഷോ അഞ്ചാം ആഴ്ച്ചയിലേക്കു കടന്നപ്പോൾ വളരെയധികം രസകരമായ ടാസ്ക് ആയിരുന്നു ശുചിത്വം സുന്ദരം എന്ന ടാസ്ക് ആയിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്. ഈ ടാസ്കിന്റെ രണ്ടാം ദിനത്തിൽ കഴിഞ്ഞ ദിവസത്തെ ടാസ്ക്കിൽ ഒന്ന് മുതൽ അഞ്ചുവരെ റാങ്ക് നേടിയ അപർണ, അഖിൽ, നവീൻ, നിമിഷ, സൂരജ് എന്നിവരാണ് ഹൗസ് ഓഫ് ഹൈജീന്‍ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിസോർട്ടിൽ എത്തിയ സവിശേഷ സ്വഭാവമുള്ള അതിഥികൾ.


ഒരുപാടു ര സ്‌കരമായിരുന്നു ഇപ്പോൾ നൽകിയ ടാസ്ക്.ഇന്നത്തെ ടാസ്ക്കിൽ കേണലായി എത്തിയ അഖിലാണ് ടാസ്ക്കിനെ വളരെയധികം രസകരമാക്കിയതെന്ന് പറയാം. കേണൽ ജഗദ്‌നാഥ വർമ്മ എന്ന പേരിലാണ് അഖിൽ റിസോർട്ടിൽ എത്തിയത്. അഖിലിന്റെ റിസോർട്ടിലെ എൻട്രി തന്നെ വളരെ രസകരമായിരുന്നു.സെക്യൂരിറ്റി ആയി നിന്നതു ലക്ഷ്മി പ്രിയ. ലക്ഷ്മിയെ കൊണ്ട് സല്യൂട്ട് വരെ അടിപ്പിച്ചു അഖിൽ. സൂപർ സ്റ്റാറായി നവീൻ എത്തിയതോടു രംഗം ഒരുപാട് കുഴ്ത്തു.

ടാസ്കിൽ അവസാന അഥിതിയായി എത്തുന്നത് സൂരജ് ആയിരുന്നു. സൂരജാണ് മുണ്ട് മടക്കിക്കുത്തി ഒരു കുടിയനെപോലെ എത്തിയ സൂരജ് സെക്യൂരിറ്റിയായി നിൽക്കുന്ന ലക്ഷ്മിപ്രിയയെ പുനലൂർ ശാരദയെന്നാണ് വിളിക്കുന്നത്.സൂരജ് വീട്ടിൽ കയറി ഇറങ്ങി നടക്കുമ്പോൾ അഖിൽ സൂരജിനോട് പറയുന്നു ഇങ്ങനെ കറങ്ങി നടക്കത്തെ സ്കൂളിൽ പോയി പഠിക്കാൻ. ഇരുവരും പലപ്പോഴായി വളരെ രസകരമായി തല്ലുകൂടുകയും ചെയ്തു ഇതിനിടെ ആരും കാണാതെ റിസോർട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.

Back to top button