ആ സമയത്തു ഞാൻ ജോലിക്കു പോകാതെ ഒരുപാടു വിഷമിച്ചിരുന്നു അശ്വതി തന്റെ അനുഭവങ്ങൾ തുറന്നു പറയുന്നു!!

ചുരുങ്ങിയ കാലം കൊണ്ട് മിനി സ്‌ക്രീൻ രംഗത്തു പ്രേക്ഷകർക്ക് സുപരിചിതമായ മുഖം ആണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇടക്കിടക്ക് തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. തന്റെ നിലപടുകൾ കൊണ്ട് മാത്രമാണ് താരം ഇത്രക്ക് സമൂഹത്തിൽ വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ രണ്ട് കുഞ്ഞുഞ്ഞളുടെ കൂടി അമ്മയായ താരം തന്റെ ഗര്‍ഭധാരണ സമയത്തെക്കുറിച്ചും കുട്ടികള്‍ വളര്‍ന്നു വരേണ്ട രീതികളെക്കുറിയും പലപ്പോഴും സംസാരിക്കാറുണ്ട്. കുഞ്ഞുണ്ടായ സമയത്തു തനിക്കു ജോലിക്കു പോകാൻ ബുദ്ധിമുട്ടു വന്നു. ആ വിഷമത്തെ കുറിച്ച് താരം ഇപ്പോൾ തുറന്നു പറയുകയാണ്.
കുഞ്ഞിനോടൊപ്പമുള്ള തന്റെ ജീവിതവും കുഞ്ഞുങ്ങളെ എങ്ങനെയെല്ലാം പരിചരിക്കാം എന്നുമുള്ള പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് അശ്വതി. ആദ്യമായി അമ്മയാകുമ്പോൾ വലിയ കൺഫ്യൂഷൻ ആണ് ഉള്ളത്. എന്നാൽ അടുത്ത് കുഞ്ഞുണ്ടാകുമ്പോൾ ആ ബുദ്ധി മുട്ടുകൾ ഒന്നുമുണ്ടാവില്ല കാരണം ആദ്യത്തെ എക്സ്പീരിയൻസ് ഉണ്ടാകുമല്ലോ. കുഞ്ഞുങ്ങൾ തനിയെ വാരി കഴിക്കണം അതാണ് നല്ലതു അശ്വതി പറയുന്നു. പുറത്ത് പോകുന്ന സമയത്ത് നമുക്ക് കുഞ്ഞുങ്ങളെ സമയാസമയത്ത് മുലപ്പാലൂട്ടുക എന്നത് സാധിക്കാതെ വരും. ആളുകളുടെ തുറിച്ച് തോട്ടങ്ങളെയൊക്കെ പേടിച്ച് പല അമ്മമാരും കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല് കൊടുക്കും.
ചില സ്ഥലങ്ങളിൽ അങ്ങനെയുള്ള സജീകരണങ്ങൾ ഉണ്ടാകും അന്നേരം തുറിച്ചു നോക്കുന്ന കണ്ണുകൾ ഉണ്ടാകും ,പക്ഷെ അവിടെ ഈ തുറിച്ചു നോട്ടങ്ങളെ അല്ല നമ്മൾ സ്രെധിക്കേണ്ടത് നമ്മളുടെ കുഞ്ഞങ്ങളുടെ വിശപ്പ് മാത്രം ആലോചിച്ചാൽ മതി.അശ്വതി പറയുന്നു.