ഒരു ദീർഘ കാല സുഹൃത്തു വഴിയാണ് തനിക്കു ആ വേഷം കിട്ടിയത് പ്രസീദ!!

മിനി സ്ക്രീൻ രംഗത്തു ഏറ്റവുംമികച്ച ജനപ്രിയ ഷോ ആയിരുന്നു ‘ബഡായി ബംഗ്ലാവ്’ . ഈ ഷോയിൽ നടൻ മുകേഷും, ആര്യയും, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, പ്രസീദ മേനോൻ എന്നിവരായിരുന്നു അഭിനയിച്ചിരുന്നത്.ഈ ഷോയിലെ പ്രസീദ ചെയ്ത് അമ്മായി എന്ന കഥപാത്രം പ്രേക്ഷകർ കൂടുതൽ സ്വീകരിച്ചിരുന്ന വേഷം ആയിരുന്നു. നിരവധി സിനിമകളിലും, പരമ്പരകളിലും അഭിനയിച്ച പ്രസീദയെ കൂടുതൽ പ്രേക്ഷകർ ഇഷ്ട്ടപെട്ടിരുന്നത് ബഡായി ബംഗ്ലാവിലെ അമ്മായി എന്ന കഥാപാത്രത്തെ ആയിരുന്നു. ബാല താരമായി ആണ് പ്രസീദ അഭിനയത്തിലേക്ക് എത്തിയത്.
താരം സിനിമയിൽ അഭിനയിക്കുന്നത് ഹാസ്യത്തിൽ ആണെങ്കിലും യെതാർത്ഥ ജീവിതത്തിൽ ഒരു വക്കീലും കൂടിയാണ്. ഒരു കോർപറേറ്റീവ് കമ്പിനിയിലെ ലീഗൽ മാനേജരായി ജോലി നോക്കുന്നതിനോടൊപ്പം തന്നെ സിനിമകളിലും മറ്റു ഷോകളിലും ആയി അഭിനയിക്കുന്നതും. അതുപോലെ താരം പറയുന്നത് തൻ റെ ജീവിതത്തിലെ ഒരു വഴിത്തിരിവായ കഥാപാത്രം ആയിരുന്നു ബഡായി ബംഗ്ളാവിലെ അമ്മയി എന്ന കഥാപാത്രം. തന്റെ ഒരു സുഹൃത്തു വഴിയാണ് തനിക്കു ബഡായി ബംഗ്ളാവിലെ ഈ കഥാപാത്രം ലഭിച്ചതെന്നും താരം പറയുന്നു.
ഇപ്പോൾ തന്നെ കുട്ടികൾ ഉൾപ്പെടെ മുതിർന്നവർ പോലും അമ്മായി എന്നാണ് സംബോധനം ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഈ വിളി കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്. നടി കാർത്തികയുടെ ഒരു ബന്ധു കൂടിയാണ് പ്രസീദ. വിവാഹ മോചിതയായ താരത്തിന് ഒരു മകനും കൂടിയുണ്ട്. നല്ലൊരു മിമിക്രി ആർട്ടിസ്റ് കൂടിയാണ് പ്രസീദ.