ആ വാക്കുകൾ കേട്ടപ്പോൾ അശ്വിന്റെ നിയന്ത്രണം വിട്ടു പോയി!!

ബിഗ് ബോസ് നാലാം സീസണിൽ സംഘര്ഷഭരിതമായി അവസ്ഥയിൽ കടന്നു പോകുകയാണ്. ഇപ്പോൾ വീക്കൻഡ് എപ്പിസോഡ് സംപ്രേഷണം ചെയ്യാനിരിക്കെആണ് ബിഗ് ബോസ് വീട്ടിൽ വെള്ളിയാഴ്ച മത്സരാത്ഥികൾ തമ്മിലുള്ള കലഹം തുടങ്ങിയത്. അപ്പോൾ കണ്ടവനെ അപ്പായെന്ന് വിളിക്കുന്നു’ എന്ന ഡോ.റോബിന്റെ പ്രയോഗമാണ് വഴക്കിന് തുടക്കമിട്ടത്. ക്യാപ്റ്റൻസി നോമിനേഷൻ സമയത്താണ് വഴക്കുണ്ടായത്.എന്നാൽ റോബിന്റെ ആ പ്രയോഗം ലക്ഷ്മിപ്രിയ വളച്ചൊടിച്ചുതോട് കൂടി റോബിനെതിരെ അശ്വിൻ ഉൾപ്പെടുള്ള എല്ലാ അംഗങ്ങളും തിരിഞ്ഞത്. ബിഗ് ബോസ് വീട്ടിൽ ഇങ്ങനെ ആദ്യമായി അശ്വിൻ പ്രതികരിക്കുന്നത്. റോബിൻ പറഞ്ഞ ആ വാക്കുകൾ തന്നെ വേദനിപ്പിച്ചു എന്ന് പറഞ്ഞാണ് അശ്വിൻ റോബിനെതിരെ തിരിയുന്നത്.
അശ്വിനെ ആ വാക്ക് അത്രയും വേദനിപ്പിക്കാൻ കാരണം അദ്ദേഹത്തിന്റെ കുട്ടിക്കാലമായിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ വളർന്നതാണ് അശ്വിൻ. സ്‌കൂൾ പിടിഎ മീറ്റിങിന് എല്ലാവരുടേയും അച്ഛനും അമ്മയും വരുമ്പോൾ തന്റെ മാത്രം ആരും വരാതിരിക്കുമ്പോൾ പലരും അശ്വിന് നേരെ ഈ പ്രയോഗം പറഞ്ഞിട്ടുണ്ടത്രെ. വീണ്ടും വർഷങ്ങൾക്കിപ്പുറം ആ വാക്ക് കേട്ടപ്പോൾ അശ്വിന്റെ നിയന്ത്രണം വിട്ടുപോവുകയായിരുന്നു.പലതന്ത്ക്ക് പിറന്നവൻ എന്നു പറയുന്ന വാക്കുകൾ റോബിൻ നീ പറഞ്ഞത് തെറ്റാണു എന്നാണ് അശ്വിൻ പറയുന്നത്. ഈ ബഹളം വലുതാകതിരുന്നത് ജാസ്മിനും, റോക്സണും തടഞ്ഞതുകൊണ്ടാണ്.
നാലാം സീസണിലെ ആദ്യത്തെ ക്യാപിറ്റൻ ആയിരുന്നു അശ്വിൻ. പിന്നീട് അശ്വിൻ ഉണ്ടോ എന്നുപോലും അറിയില്ലായിരുന്നു എന്നായിരുന്നു പ്രേഷകരുടെ അഭിപ്രയം. അത്രത്തോളം ഒതുങ്ങി കൂടുന്ന പൃകൃതം ആയിരുന്നു അശ്വിന്റെ. ഇങ്ങനെ ഒരു പ്രശ്നങ്ങളിലും ഇടപെടതെ ആയതുകൊണ്ടാണ് മോഹൻലാൽ ഉൾപ്പെടെ ഉള്ളവർ ഇതിനു വേണ്ടി വിമർശിച്ചിരുന്നു അശ്വിനെ.എന്നാൽ ഇപ്പോളത്തെ അശ്വിൻറ് പൃകൃതം തന്നെ മാറിപ്പോയി എന്നാണ് മല്സരാര്ത്ഥികൾ ഉൾപ്പെടയുള്ള വർ പറയുന്നത്.