Film News

മറ്റുള്ളവരോടുള്ള ഡെയ്സിയുടെ സമീപനം വളരെ മോശം , മത്സരാർത്ഥികളെ കുറിച്ച് പ്രേക്ഷകർ!!

ബിഗ് ബോസ്സിൽ കുറെ ദിവസം കൊണ്ട് തന്നെ പ്രശ്നങ്ങൾ ആണ് ഉണ്ടാകുന്നത്. ആദ്യ മത്സരാർഥികളെ ഞെട്ടിച്ചത് പുറത്തു പോകുന്ന നിമിഷ പിന്നീട് മടങ്ങി വന്നു എന്നുള്ളതാണ്. ബിഗ് ബോസ് വീട്ടിൽ പുകഞ്ഞു നിന്ന പ്രശനങ്ങൾ പിന്നീട് ആളിക്കത്തുവായിരുന്നു. കിച്ചൺ, ഗ്രൂപ്പിസം എന്നിവ എല്ലാം തൊട്ടാലും പ്രശ്നങ്ങൾ ആണ്. മൊത്തം ഇപ്പോൾ പതിനാറു പേരാണ് ബിഗ്‌ബോസ് വീട്ടിൽ ഉള്ളത്. ആദ്യ൦ പോയത് ജാനകി സുധീർ ആയിരുന്നു.രണ്ട്മത് പോകുന്നത് നിമിഷ ആണെന്നാണ് പ്രേക്ഷകർ വിചാരിച്ചതു എന്നാൽ രഹസ്യ മുറിയിലേക്കായിരുന്നു ബിഗ് ബോസ് നിമിഷയെ മാറ്റിയത്. രണ്ടു ദിവസം കളി മനസിലാക്കിയതിനു ശേഷമാണ് പുതിയ വേർഷൻ ആയി നിമിഷ എത്തിയിരിക്കുന്നത്.


അതെ സമയം ഇപ്പോൾനോമിനേഷൻ പട്ടികയിൽ ഉള്ള മത്സരർത്ഥികൾ അശ്വിൻ, ലക്ഷ്മിപ്രിയ, അഖിൽ, ശാലിനി, നിവിൻ, ഡെയിസി, ജാസ്മിൻ എന്നിവരാണ്. ഈ തവണ മൂന്നാം ഭാഗം ആയതുകൊണ്ട് രണ്ടുപേരായിരിക്കും പുറത്തു പോകുന്നത്. പ്രേക്ഷകർ വോട്ട് ചെയ്യാനുള്ള സമയപരിധി സമാപിക്കാൻ പോകുകയാണ്. അശ്വിൻ, ഡേയ്‌സി എന്നിവരാണ് പുറത്തുപോകാൻ സാധ്യതയുള്ള മത്സരാർഥികൾ. ഇപ്പോൾ അഖിൽ ആണ് ഇപ്പോൾ വോട്ടർ പട്ടികയിൽ മുൻപന്തിയിൽ ഉണ്ടാകുന്നത്. പ്രേഷകരുടെ പിന്തുണ കുറവുള്ള മത്സരാർത്ഥികൾ അശ്വിൻ, ഡെയ്‌സി എന്നിവരാണ്.


കുറച്ചു ദിവസമായി അശ്വിനെ കാണുന്നില്ല , എവിടെ പോയ്, കാണാനില്ല എന്നുംപറഞ്ഞു പോസ്റ്റർ ഒട്ടിക്കണോ എന്നാണ് പ്രേക്ഷകർ അയയ്ക്കുന്ന കമന്റുകൾ. ഇനിയും അശ്വിൻ കളിക്കാൻ തുടങ്ങിയില്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. ഡെയിസിക്കു പിന്തുണ ഈ ആഴ്ച്ച കുറഞ്ഞിട്ടുണ്ട്.മൂന്നാം  ഘട്ടത്തിലെ ജയിൽ നോമിനേഷൻ  പൂർത്തീകരിച്ചിട്ടുണ്ട്.

Back to top button