ലക്ഷ്മി പ്രിയയുടെ സോഷ്യൽ മീഡിയ പേജിലൂടെ ബിഗ് ബോസിനെ കുറിച്ചുള്ള എഴുത്തു , എഴുത്തിന്റെ പൂർണ്ണ രൂപം!!

സമൂഹ മാധ്യ്മങ്ങളിലൂടെ നിരന്തരം വിമർശനങ്ങൾ കേള്ക്കാറുള്ള വെക്തി ആയിരുന്നു നടി ലക്ഷ്മി പ്രിയ. എന്നാൽ ബിഗ് ബോസിൽ എത്തിയതോടു കൂടി അതിലും കൂടുതൽ വിമർശനം ലഭ്യമാകുകയാണ്. എല്ലാവരെയും പെട്ടന്ന് വിശ്വസിക്കുന്ന ആളിനെ എവിടയും നല്ല പണികൾ ആണ് കിട്ടുന്നത്. അതും പറഞ്ഞു കൂടുതലും കരായറാണ് നടി ചെയ്യാറുള്ളത്. ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ ബിഗ് ബോസിനെ കുറിച്ച് ഉള്ള ഒരു എഴുത്തു എത്തിയിരിക്കുകയാണ് ,ലക്ഷ്മി ബിഗ് ബോസ്സിൽ എത്തിയതിന്റെ ലക്ഷ്യത്തെക്കുറിച്ചും പറയുന്നു ആ പോസ്റ്റിൽ. എത്തിക്സ് നോക്കി ഗെയിം കളിക്കാൻ അവർ മദർ തെരേസ ഒന്നുമല്ലല്ലോ എന്നുമാണ് പറയുന്നത.
കുറിപ്പിന്റെ പൂർണ്ണ രുപം… ഇവര്‍ ബിഗ് ബോസ് ഹൗസില്‍ ഗെയിം കളിക്കാനാണ് വന്നത്. അത് നല്ല രീതിയില്‍ കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്തു തന്നെ കളിക്കുന്നുമുണ്ട്. എത്തിക്‌സ് മാത്രം നോക്കി കളിക്കാന്‍ അവര്‍ മദര്‍ തെരേസയൊന്നുമല്ല. നിങ്ങള്‍ വല്ലാതെ ഭയക്കുന്നുണ്ട് ഈ സ്ത്രീയെ. ലക്ഷ്മി ആ ഷോയിൽ പോയത് ഹരിചന്ദ്രന്റെ അവാർഡ് വാങ്ങാൻ അല്ല ,തന്ത്രങ്ങളും, കുതന്ത്രങ്ങളും മെനയാനും , വീണടം വിഷ്ണു ലോകം ആക്കാനുമാണ് . ഗ്യാസ് പ്രശ്നങ്ങളും, പഴം ചുല്ലും പൊക്കി പിടിച്ചുകൊണ്ടു ലക്ഷ്മിക്കെതിരെ വരുന്നവർ വെറും വിഡ്ഢികൾ ആണ്. നിലപാടുള്ള ഒരു പെണ്ണൊരുത്തിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ പിആര്‍ ടീമുകള്‍ക്ക് പുറത്ത് ഇങ്ങനെ തരംതാണ ഗെയിമും സ്ട്രാറ്റജിയും കളിക്കേണ്ടി വരുന്ന ജാള്യതയാണ് നമ്മള്‍ പല പേജുകളിലും കാണുന്ന സ്ത്രീ നവോത്ഥാന കൂലിപ്പട്ടാളത്തിന്റെ ലക്ഷ്മി പ്രിയയ്ക്കെതിരെയുള്ള പടയൊരുക്കവും കുലസ്ത്രീ ചാപ്പകുത്തലും
എല്ലവരും ഗെയിമിനെ ഗെയിം ആയിട്ട് കാണുക, ഫെയർ ഗെയിം ഷോയിൽ ഇല്ല എന്ന് വാദിക്കുന്നവരും ഒറ്റകെട്ടായി നിൽക്കുന്നത് ഒരു കാര്യത്തിൽ മാത്രമാണ് അത് ലക്ഷ്മി പ്രിയക്കെതിരെ വിമർശിക്കാനും കുറ്റങ്ങൾ പറയാനുമാണ് ,ഗുണമുള്ള മാവിനെ മാത്രമേ കല്ലേറേ കൂടുതൽ കിട്ടത്തുള്ളൂ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.