വീട്ടിലെ പുക വലിക്കാർക്കു എട്ടിന്റെ പണി കൊടുത്തു ബിഗ് ബോസ്!!

നിരവധി നാടകിയ മുഹൂർത്തങ്ങൾ ആണ് ബിഗ് ബോസ് വീട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. ഷോ നാലാം വാരത്തിലേക്കു കടക്കുമ്പോൾ മത്സരവും കടുക്കുകയാണ്. ഈ പ്രവശ്യം അത്യഗ്രൻ ടാസ്ക്കുകൾ ആണ് നല്കാൻ പോകുന്നത്. ഈ പ്രവശ്യത്തെ വീക്കലി ടാസ്ക് ഹൗസ്സിനെ അകത്തും, പുറത്തും വലിയ ചലനം സ്രെഷിട്ടിച്ചിരിക്കുക യാണ്. മല്സരാര്ഥികളുടെ പുകവലി ദുശീലം വീട്ടിലുള്ളവർക്കിടയിലും, പുറത്തും വളരെ ചർച്ച വിഷയം ആണ്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ ആണ് കൂടുതൽ പുകവലി വിമർശനം ഉണ്ടാക്കിയിരിക്കുന്നത്.ഇപ്പോൾ ഈ വീട്ടിലുള്ള പുകവലിക്കാർക്ക് എട്ടിന്റെ പണി നൽകിയിരിക്കുകയാണ് ബിഗ് ബോസ്.
ഈ ആഴ്ച്ചയിൽ ആരോഗ്യ വാരമായി ആചരിക്കുകയാണ് ബിഗ് ബോസ്. ആരോഗ്യ സംരക്ഷണം നൽകുന്ന ഒരു ടാസ്‌കാണ് നൽകിയിരിക്കുന്നത്. ഈ കാര്യങ്ങൾ അത്ര സിംപിൾ അല്ല മല്സരാര്ഥികള്ക്കു. മറ്റുള്ള വീക്കലി ടാസ്കുകളിൽ നിന്നും ഇത് കഠിനം ആണ്. ഇനിയും വരുന്ന നാല് ദിവസങ്ങളിൽ പുകവലി നിരോധിച്ചിരിക്കുകയാണ്. അതിലെ നിയമങ്ങൾ .. വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആരോഗ്യകരമായ കാര്യങ്ങളില്‍ ബിഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്‌ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശം.
മത്സരാർത്ഥികളുടെ ശരീരം പൂർണ്ണമായി നിയന്ത്രണത്തിൽ കൊണ്ട് വരുക എന്നതാണ് ടാസ്കിന്റെ ലക്‌ഷ്യം. ശരീരഭാരം കൂടിയിട്ടുള്ളവർ കുറഞ്ഞിട്ടുള്ളവർ എന്നിങ്ങനെ രണ്ടായി തിരിക്കുക, ഭാരം കൂടുതൽ ഉള്ളവർ പത്തു കിലോ കുറക്കുകയും കുറക്കേണ്ടവർ ഏഴു കിലോ കൂട്ടുകയും ചെയ്യണം. ഇതിനായി ശരീരഭാരം ഉയര്‍ത്തേണ്ടവര്‍ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസര്‍ മുഴുങ്ങുന്ന നിശ്ചിത ഇടവേളയില്‍ കഴിക്കുകയും കുറയ്‌ക്കേണ്ടവര്‍ നിര്‍ദ്ദേശ പ്രകാരം ചില ഭക്ഷണങ്ങള്‍ ത്യജിക്കുകയും വേണം.