Big Boss

മുൻ സീസണിലെ മത്സരാർത്ഥികളെ പോലെ അത്ര നല്ല മത്സരാർത്ഥികൾ അല്ല ബിഗ് ബോസ്സിൽ ഇപ്പോൾ ഉള്ളത് കാരണവുമായി തെസ്‌നിഖാൻ !!

ബിഗ് ബോസ് ഇപ്പോൾ ഗ്രാൻഡ് ഫിനാലെക്കു  തായറെടുക്കുകയാണ്. രണ്ട് കരുത്താർന്ന മത്സരാർത്ഥികൾ പുറത്തുപോയപ്പോൾ ഈ ഷോ തന്നെ നിലച്ചു പോകുമെന്നു സംശയം ആയിരുന്നു പ്രേക്ഷകർക്ക്‌, എന്നാൽ ഇപ്പോൾ ഈ ഷോ കളർ ഫുള്ളായി മുന്നോട്ടു പോകുന്നുണ്ടെന്നു  മല്സരാര്ഥികൾ തന്നെ കാണിച്ചു കൊടുക്കുയാണ്.ഇപ്പോൾ ആരാകും ഫൈനലിൽ എത്തുക എന്ന സംശയത്തിൽ ആണ് പ്രേക്ഷകരും, സിനിമ സീരിയൽ രംഗത്തുള്ളവർ പോലും. ഇപ്പോൾ ബിഗ് ബോസ്സിലെ ഇഷ്ട്ട മല്സരാര്ഥികളെ കുറിച്ച് തുറന്നു പറയുകയാണ് തെസ്‌നിഖാൻ.


ബിഗ് ബോസ്സിലെ രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു തെസനി. മുൻ സീസണിലെ മല്സരാര്ഥികളെ പോലെ അത്ര നല്ല മത്സരാർത്ഥികൾ ഒന്നും തന്നെ ഇപ്പോളത്തെ ഷോയിൽ ഇല്ല. പ്രത്യകിച്ചു പറയുവാണെങ്കിൽ റിയാസ് മാത്രം ആണ് കുറച്ചു നല്ല മത്സരാർത്ഥി. കുറച്ചു ടാലന്റുള്ള കൂട്ടത്തിൽ ആണ് റിയാസ് ഉള്ളത്. റിയാസും, ബ്ലേസ്ലിലി യുമാണ് നല്ല മത്സരാർത്ഥികൾ എന്ന് എനിക്ക് തോന്നിയത് തെസനി പറയുന്നു. വിന്നർ ആകുവാണെങ്കിൽ അവർ രണ്ടു പേര് ആകണം,കാരണം കുറച്ചു സാമ്പത്തികമായി പിന്നോട്ട് ഉള്ള രണ്ടു കുടുംബങ്ങളിൽ നിന്നുമാണ് അവർ എത്തുന്നത് നടി പറയുന്നു.


ഇരുവരും നല്ല വിദ്യാഭാസം ഉള്ള കുട്ടികൾ ആണ്. കൂടാതെ എന്ത് കാര്യവും തുറന്നു പറയുകയും ചെയ്‌യും അതുപോലെ തന്നെ ഇരുവരും മത്സരബുദ്ധിയോടു കൂടി ഗെയിം അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവരുടെ പേരുകൾ ആണ് വിന്നറിന് യോഗ്യം എന്ന് തസ്‍നിഖാൻ പറയുന്നു.

Back to top button