SERIAL NEWS

സ്വന്തം ടീം താൻ പറയുന്നത് കേൾക്കുന്നില്ല, അവർ തന്നെ പരിഹസിക്കുന്നു ബ്ലെസ്സി!!

ബിഗ് ബോസ്സിൽ മത്സരം ശക്തമാകുകയാണ്. ഓരോ മല്സരാര്ഥികളും തങ്ങളുടെ കഴിവുകൾ എല്ലാം തന്നെ പുറത്തെടുക്കുന്നുണ്ട്. പതിവിലും നേരത്തെയാണ് വീക്കലി ടാസ്ക് അവസാനിച്ചത്. എന്നാൽ ഈ ടാസ്കിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട് ബിഗ് ബോസ് വീട്ടിൽ. ഇന്നലത്തെ താരം ബ്ലെസ്സി ആയിരുന്നു. ഇന്നലത്തെ ടാസ്കിൽ എന്തൊക്കെയോ ലൂപ്പ് ഹോളുണ്ടെന്നു ബ്ലെസ്സി കണ്ടത്തിയിരുന്നു. എന്നാൽ അത് തന്റെ സ്വന്തം ടീമിലെ അംഗങ്ങളും ബാക്കിയുള്ള പതിനഞ്ചുപേരും അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ബ്ലെസ്സി നിയമത്തെ മറികടക്കുന്നു എന്നായിരുന്നു അവരുടെ വാദം. ഇതിന്റെ പേരിൽ ബ്ലെസിയെ കടുത്ത രീതിയിൽ അവർ വിമർശിക്കുകയും ചെയ്യ്തു. എന്നാൽ ബ്ലസിയുടെ മാസ്സ് എൻട്രിയാണ് ഇന്നലത്തെ വരവ് .


നിയമം തെറ്റിച്ചതിന്റെ പേരിൽ റോൻസൺ, അഖിൽ, ഡെയ്സി, എന്നിവരിൽ നിന്നും കടുത്ത വിമർശനം ഉണ്ടാകുന്നു. ബ്ലെസ്സിയോട് നീ മന്ദ ബുദ്ധിയാണോ അതോ മന്ദബുധിയായി അഭിനയിക്കുന്നതാണോ എന്ന് ഡെയ്സി ചോദിക്കുന്നു. അഖിലും ബ്ലെസ്സിയെ വിമർശിക്കുന്നു.എന്നാൽ അഖിലിന്റെ പ്രതികരണത്തെ പ്രേക്ഷകർ വിമര്ശിക്കുന്നുണ്ട്. ഇതിനിടെ ഇന്ന് ബ്ലെസ്ലിയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. നിയമം തെറ്റിച്ചതിന് തന്നെ വഴക്ക് പറയാനായിരിക്കുമെന്നായിരുന്നു ബ്ലെസ്ലി കരുതിയത്. എന്നാൽ ബിഗ് ബോസ് ഒരു ആപ്പിൾ ആൺ ബ്ലെസിക്ക് നൽകിയത് കാരണം ബ്ലെസ്സി ലൂപ്‌ഹോൾ കണ്ടു പിടിച്ചതുകൊണ്ടു. അതിൽ സന്തോഷവാനായിട്ടാണ് ബ്ലെസ്സി പുറത്തേക്കു വന്നതും ബിഗ് ബോസ് പറഞ്ഞ വിവരങ്ങൾ മറ്റു അംഗങ്ങളോടെ പറഞ്ഞതും.


സ്വന്തം ടീം പോലും താന്‍ പറയുന്നത് കേട്ടില്ലെന്നും വൈകിട്ടത്തെ ന്യൂസില്‍ പോലും തന്നെ പരിഹസിച്ചുവെന്നും ബ്ലെസ്ലി ആരോപിച്ചു. ഇതോടെ ടീമിലെ അംഗങ്ങള്‍ ബ്ലെസ്ലിയ്‌ക്കെതിരെ രംഗത്തെത്തി.എന്നാൽ അതൊരു തമാശ ആയിരുന്നു എന് അഖിൽ പറയുകയും ചെയ്യ്തു. തങ്ങള്‍ നിയമം പാലിക്കാനാണ് ശ്രമിച്ചതെന്നും ഇങ്ങനൊരു ലൂപ് ഹോളുണ്ടെന്നത് അറിയില്ലായിരുന്നുവെന്നും ബിഗ് ബോസത് ചോദിച്ചിട്ടും പറഞ്ഞില്ലെന്നും ഇതുപോലെ ഇനിയും പ്രതികരിക്കുമെന്നും അഖില്‍ പറഞ്ഞു.

Back to top button