SERIAL NEWS

ഒരു വേദന ഉണ്ട് മനസിൽ; കുറച്ചു സത്യസന്ധത കാണിക്കാമായിരുന്നു ഞങ്ങളോടെ ചക്കപ്പഴം അണിയറപ്രവർത്തകർക്ക് സബീറ്റ!!

മലയാളി പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ചക്ക പഴം. ഒരു കുടുംബ പരമ്പരയായിട്ടാണ് തന്നെയാണ് ആരാധകർ ഈ സീരിയലിനെ കാണുന്നത്. ഉപ്പും മുളകും പോലെ ആസ്വദിച്ച് തന്നയാണ് ചക്ക പഴവും പ്രേക്ഷകർ കാണുന്നത്. ഇതിലെ കുഞ്ഞുണ്ണിയുടയും, ലളിതമയുടയും, മക്കളുടയും കഥയാണ് ഈ സീരിയലിൽ കാണുന്നത്. പരമ്പര പോലെ തന്നെ പ്രേഷകരുടെ പ്രിയങ്കരായി തന്നെ മാറിയിരുന്നു ഇതിലെ കഥാപാത്രങ്ങളും. കൂടതെ ഈ പരമ്പരയിലെ പ്രേക്ഷക പ്രിയങ്കരിയായി മാറിയ നടിയാണ് സബീറ്റ ജോർജ് ,അങ്ങനെ അറിയപെടുന്നതിലും നല്ലതു ലളിതാമ്മ എന്ന പേരിൽ പറയുന്നതാണ്. ചക്ക പഴത്തിൽ മാത്രമല്ല ഇപ്പോൾ താരം സിനിമയിലും അഭിനയിക്കുണ്ട്.


ഇപ്പോൾ താരം ചക്ക പഴം ടീമിനൊപ്പമുള്ള തന്റെ അവസാന ചിത്രമാണ് സോഷ്യൽ മീഡിയിൽ പങ്കു വെച്ചത് അത് കൂടുതൽ ശ്രെദ്ധ ആകുകയും ചെയ്യ്തു. കുടുംബാംഗങ്ങൾക്കൊപ്പമുള്ള അവസാനം ചിത്രം എന്ന് അടികുറിപ്പൊടാണ്‌ പങ്കു വെച്ചിരിക്കുന്നത്. ഒപ്പം തനറെ സീരിയൽ ഓർമകളും പങ്കു വെച്ച്. പരമ്പരയിലെ തന്റെ അവസാനത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷമാണ്‌ നടി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത. ഞങ്ങൾ പിരിഞ്ഞു പോയാലും ചക്ക പഴം ടീം ഒന്ന് തന്നെയാണ്. താരത്തിന്റെ വാക്കുകൾ.. ചെറിയ ചെറിയ പിണക്കങ്ങളും, ഷൂട്ടിന് ആരെങ്കിലും താമസിച്ചു വരുകയോ, പ്രത്യേക പരിഗണന ആവശ്യപ്പെടുകയോ ചെയ്യുമ്പോഴുള്ള എന്റെ വഴക്കു പറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ വലിയ ഹാപ്പി ഫാമിലിയാണ് താരം പറയുന്നു.


ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നവർ ആണ് എന്നും, ഞങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചു ഭരിക്കാൻ സാധിക്കിലല്ല, നാല് വഴിക്കു ഞങ്ങൾ പോകുമ്പോൾ ഒരു വേദനയെ ഉള്ളു മനസിൽ. കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്, പുതിയ ചക്കപ്പഴത്തിന്റെ ആസൂത്രകര്‍ക്കും അതിലേക്കു പൈസ മുടക്കിയവര്‍ക്കുമൊക്കെ സബീറ്റ പറഞ്ഞു.

Back to top button