Film News

എങ്ങെനെ ഒരു പടം ഡബ്ബ് ചെയ്യണമെന്നു തന്നെ പഠിപ്പിച്ചത് അദ്ദേഹമാണ് ആസിഫ് അലി!!

തന്റെ സിനിമ ജീവിതംതുടക്കത്തിൽ നല്ല സംവിധായകർക്കൊപ്പം സിനിമ ചെയ്യാൻ അവസരം കിട്ടിയ നടൻ ആണ് ആസിഫ് ആലി. താരത്തിന്റെ ആദ്യ ചിത്രം ‘ഋതു’ ആയിരുന്നു. ഇപ്പോൾ താരം സിബി മലയിൽ സംവിധാനം ചെയ്ത് ‘കൊത്തു’എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ സിനിമ ജീവിതത്തിൽ ഇങ്ങനെ നിരവധി നല്ല സംവിധയകരുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ വളരെ വലിയ അഭിമാനം ആണെന്ന് ആസിഫ് പറയുന്നു. തന്നെ എങ്ങനെ ഒരു സിനിമ ഡബ്ബ് ചെയ്യണം എന്ന് പഠിപ്പിച്ചത് നടൻ മമ്മൂക്ക ആണെന് താരം പറയുന്നു.


ഒരു ആക്ടറിന് ലൊക്കേഷനിൽ വേണ്ടത് അച്ചടക്കവും, അയാളുടെ പ്രിപ്പറേഷന എന്തായിരിക്കണം എന്നുംമുളള ഈ കാര്യങ്ങൾ പഠിപ്പിച്ചത് സംവിധായകൻ ശ്യാമ പ്രസാദ് ആണ്. എങ്കിലും ഞാൻ ഇപ്പോളും ചോദിക്കും പുതിയ ഒരു നടനെ ഒരു സിനിമ ചെയ്യുമ്പോൾ എത്ര ഫുൾ സ്ക്രിപ്റ്റ് കിട്ടും ,എത്രപേർ അവർ ചെയ്യാൻ പോകുന്ന സിനിമയെ കുറിച്ച് പറഞ്ഞുകൊടുക്കും. അല്ലെങ്കിൽ അവർ ചെയ്യുന്ന സിനിമയുടെ സംവിധായകർക്കു ആ സിനിമയെ പറ്റി ഒരു കൃത്യമായ ധാരണ ഉണ്ടെന്നു ഇവർ എത്രമാത്രം വിശ്വസിക്കുന്ന്നുണ്ട് എന്നാൽ എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഋതു എന്ന സിനിമയിൽ എന്നെ സെലക്ട് ചെയ്യ്തതിനു ശേഷം ഷൂട്ടിങ് ചെയ്യുന്ന ഒരാഴ്ച്ചക്കു മുൻപ് വിളിപ്പിച്ചു അവിടെ താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ ഫുൾ സ്ക്രിപ്പ്റ്റ് കൊടുത്തു വിട്ടു എന്നോട് മുഴുവൻ വായിക്കാൻ പറഞ്ഞു താരം പറയുന്നു.


ഞാൻ വായിച്ചതിനു ശേഷം ആണ് എന്താണ് കഥാപാത്രം പറയുന്നത്. ഓരോ കഥാപാത്രങ്ങളെയും വിശദീകരിച്ചു തരുന്നു. പിന്നീട് മുരളി മേനോൻ സാർ വർക്ഷോപ്പ് തരുന്നു, അതിനു ശേഷം ലൊക്കേഷനിൽ വന്നു അവർ ഷൂട്ടിങ് തുടങ്ങുന്നു. ആസിഫ് പറയുന്നു.

Back to top button