Celebraties

തനിക്കു ആ അപകടം സംഭവിച്ചതിനു ശേഷം തന്റെ ജീവിതം ആകെ മാറിമറിഞ്ഞു പോയി സ്വർണ തോമസ്!!

മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് സ്വര്ണ്ണ തോമസ്. താരം ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് അഭിനയ രംഗത്തു എത്തിയത്. തോമസ് ക്ലീറ്റസിൻ്റേയും,രേഷ്മയുടയും മകളാണ് സ്വര്ണ്ണ. ഡാൻസ് ഇന്ത്യ ഡാൻസ്, ചക് ധൂം ധൂം തുടങ്ങിയ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. സൂപ്പർ ഡാൻസർ ജൂനിയർ ടു എന്ന അമൃത ടിവിയിലെ റിയാലിറ്റി ഷോയിലൂടെയാണ് മലയാളത്തിൽ താരം എത്തുന്നത്. പിന്നീട് ഫ്ലാറ്റ് നമ്പർ 4 ബി, ക്യൂ, ബഡ്ഡി, പ്രണയകഥതുടങ്ങിയ മലയാള സിനിമയിൽ അഭിനയിച്ചു.


ഫളാറ്റ്‌ നമ്പർ ബി യിൽ നല്ലൊരു വേഷം ആയിരുന്നു സ്വർണ്ണ ചെയ്യ്തിരുന്നു. തനിക്കു ആ ദുരനുഭവം ഉണ്ടായത് 2013 വീട്ടിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് അപകടം സംഭവിച്ചതോടെ സ്വർണയുടെ ജീവിതം ആകെ മാറിമറിഞ്ഞു. സഹോദരൻ വിളിക്കുന്നത് കേട്ട് ബാൽക്കണിയിൽ നിന്നും താഴേക്ക് എത്തി നോക്കിയതായിരുന്നു താരം.അങ്ങനെ അഞ്ചാം നിലയിൽ നിന്നും താഴെ വീണു, മൂന്ന് ദിവസത്തിനു ശേഷം ആണ് കണ്ണ് തുറന്നത് ആ സമയത്തു തന്റെ നട്ടെല്ലിന് തകർച്ച ഉണ്ടായിരുന്നു.എഴുന്നേറ്റ് നിൽകാൻ പോലും കഴിയ്യ്തില്ലായിരുന്നു. ഒന്നര മാസത്തെ ചികത്സ കഴിഞ്ഞാണ് വീട്ടിലേക്കു മടങ്ങിയത്, പിന്നീട് തനിക്കു ചെറിയ രീത്യിൽ ചലനശേഷി വീണ്ടെടുക്കാൻ കഴിഞ്ഞു.


പിന്നീട് നൃത്തം ചെയ്യാനും, വർക്ഔട് ചെയ്യാനും കഴിഞ്ഞു ,തന്റെ പതിനെട്ടാം വയസിൽ ആയിരുന്നു തനിക്കു ആ അപകടം സംഭവിച്ചത്. ഇപ്പോൾ വീണ്ടും പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ്. ക്രച്ചസിലൂന്നി ഡാൻസ് കളിക്കുന്നതും വർക്കൗട്ട് ചെയ്യുന്നതുമായ ചില വീഡിയോകളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അവയെല്ലാം ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു.

Back to top button