എന്റെ മുഖത്തെ കള്ളലക്ഷണം കണ്ടിട്ടാണ് ആ വേഷം ലഭിച്ചത് കൊല്ലം തുളസി!!

കൊല്ലം തുളസി എന്ന പേരെ കേട്ടാൽ തന്നെ പ്രേഷകരുടെ മനസിൽ ഓടി എത്തുന്നത് വില്ലനായും, രാഷ്ട്രിയക്കാരനുമായ കുതന്ത്രങ്ങൾ മെനയുന്ന നടനായാണ് . ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നതു. തനിക്കു ക്യാൻസർ എന്ന രോഗം പിടിപെട്ടപ്പോൾ ഭാര്യ പിണങ്ങി പോയതിനെ കുറിച്ചും, തന്റെ വില്ലൻ വേഷത്തെ കുറിച്ചും, പേരിനെ കുറിച്ചും എല്ലാം തുറന്നു പറയുന്നു.
താരത്തിന്റെ വാക്കുകൾ.. തുളസി എന്ന പേര് കേട്ടിട്ട് ഒരുപാടു പേര് തനിക്കു ലെറ്ററുകൾ ആയിച്ചിട്ടുണ്ട്. കൂടുതലും ഗൾഫിൽ നിന്നുമാണ്, തുളസിധരൻ എന്ന പേരെ ആകശവാണിയിൽ വന്നതിനു ശേഷം മാറി തുളസി എന്നാക്കിയതാണ് നടൻ പറഞ്ഞു. താൻ കൂടുതൽ സിനിമ മലയാളത്തിൽ ചെയ്യ്തിട്ടുണ്ടെങ്കിലും മനസു നിറഞ്ഞ സിനിമകൾ ചെയ്യ്തിട്ടുള്ളത് തമിഴിൽ ആണെന്നും താരം പറഞ്ഞു. തന്റെ ഏറ്റവും ശ്രെദ്ധേയേമായ തമിഴ് ചിത്രം ആയിരുന്നു വിക്ര൦ നായകനായ അരുൾ ആയിരുന്നു. വിക്രമിനെ കുറിച്ച് പറയുകയാണെങ്കിൽ വളരെ നല്ല ഒരു നടൻ ആണ്.
ധ്രുവം സിനിമയിൽ വിക്ര൦ അഭിനയിക്കുമ്പോൾ കൂടുതൽ ആരോടും ഒന്നും മിണ്ടാതെ നിൽക്കും അന്ന് വിക്രം വലിയ നടൻ ഒന്നുമായിട്ടില്ല. എന്നെ സമുറായി എന്ന സിനിമയിൽ ശുപാർശ ചെയ്തത് വിക്രം ആയിരുന്നു. മുഖത്തൊരു കള്ളലക്ഷണമുള്ളത് കൊണ്ടാണ് എനിക്ക് മന്ത്രി വേഷം കിട്ടിയത്. മനസിന് സംതൃപ്തി നല്‍കുന്ന തരത്തിലുള്ള വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും ആളുകള്‍ അത് സ്വീകരിച്ചില്ല നടൻ പറയുന്നു.